ചെന്നൈ: ലങ്കാവിരുദ്ധ പ്രമേയത്തെ ഇന്ത്യ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് തമിഴ് ഈഴം സപ്പോര്‍ട്ടേഴ്സ് ഓര്‍ഗനൈസേഷന്റെ (ടെസോ) നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ പ്രഖ്യാപിച്ച പണിമുടക്ക് ഭാഗികം. ചെന്നൈ, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, തിരുപ്പൂര്‍, വെല്ലൂര്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ പണിമുടക്ക് ബാധിച്ചു. കടകളടപ്പിക്കുകയും, വാഹനങ്ങളെ തടയുകയും ചെയ്ത ആയിരക്കണക്കിന് പണിമുടക്കനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്തു.
രാവിലെ ആറ് മണിമുതല്‍ രാത്രി 12 മണിവരെയാണ് പണിമുടക്ക്. വി.സി.കെ., ദ്രാവിഡ കഴകം തുടങ്ങിയ പാര്‍ട്ടികളും, ഡി.എം.കെ. അനുകൂല സര്‍വീസ് സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഡി.എം.കെ. നേതൃത്വത്തിലുള്ള ലങ്കന്‍ തമിഴ് അനുകൂല സംഘടനയാണ് ടെസോ.
പണിമുടക്കില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പങ്കെണ്ടടുക്കണമെന്ന് ഡി.എം.കെ. നേതാവ് എം. കരുണാനിധി ആവശ്യപ്പെട്ടു. അതേസമയം, പണിമുടക്ക് ജനജീവിതത്തെ ബാധിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: