ഐസ്വാള്‍: മിസോറാമില്‍ വന്‍ ആയുധവേട്ട. അസം റൈഫിള്‍സ് നടത്തിയ റെയ്ഡില്‍ 31 എകെ-47 തോക്കുകള്‍ പിടിച്ചെടുത്തു. ഇവയ്ക്കൊപ്പം തിരകളും മറ്റ് ആയുധങ്ങളും ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ പിടികൂടി.
മിസോറാമിലെ ലെന്ഗ്പുയി വിമാനത്താവളത്തിനു സമീപമാണു ആയുധശേഖരം കണ്ടെത്തിയത്. നാഗലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളും റെയ്ഡ് നടത്തി. ഇന്റലിജന്‍സ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: