ന്യൂദല്‍ഹി: ജമ്മുകാശ്മീരില്‍ നിയന്ത്രണ രേഖ ലംഘിച്ച പാക് സൈന്യം ഇന്ത്യന്‍ സൈനികന്റെ ത ലയറുത്ത സംഭവത്തില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നോ ട്ടീസ് അയച്ചു. സംഭവം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഉന്ന യിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് പരമോന്നത കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടിയത്.
ജനുവരി 14ന് നിയന്ത്രണ രേഖ ലംഘിച്ച പാക് സൈന്യം രണ്ട ്ഇന്ത്യന്‍ സൈ നികരെ വധിച്ചിരുന്നു. ഇതില്‍ ഹേ ംരാജ് എന്ന ജ വാന്റെ തലയറുത്തുമാറ്റി. തുടര്‍ന്ന് അതിര്‍ത്തയില്‍ നിരവധി തവണ വെടിവയ്പ്പുണ്ടായി.
ഒടുവില്‍ ഫ്ലാഗ് മീറ്റിങ്ങിലൂടെ സംഘര്‍ഷത്തിനു വിരാമമിടുകയായിരുന്നു.
ഇന്ത്യന്‍ സൈനികന്റെ തലയറുത്ത പാക്കിസ്ഥാന് ജെയിനെവ കണ് വെന്‍ഷന്റെ ലംഘിച്ചെന്ന് ഹര്‍ജിക്കാരനായ സര്വാന് മിറ്റര്‍ ആരോപിച്ചു.
പാക്കിസ്ഥാനുമായുള്ള വ്യാപാര-വാണിജ്യ ബന്ധങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കാര്‍ഗില്‍ യുദ്ധത്തിനിടെ പാക് സൈനികര്‍ പിടിച്ചുകൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ ക്യാപ്റ്റന്‍ സൗരവ് കാലിയയുടെ ഭൗ തീക ശരീരം വിട്ടുകിട്ടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന മറ്റൊരു ഹര്‍ജിയും കോ ടതി ഇതിനൊപ്പം പരിഗണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: