ന്യൂദല്‍ഹി: ദല്‍ഹിയില്‍ മാനഭംഗം ചെയ്യാനുള്ള ശ്രമം എതിര്‍ത്ത യുവതിയെ വെടിവച്ചു കൊന്നു. ദക്ഷിണ ദല്‍ഹിയിലെ ഒരു ബസ് സ്റ്റേഷനില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ജോലിക്കു ശേഷം വീട്ടിലേക്കു മടങ്ങാന്‍ ബസ് സ്റ്റോപ്പില്‍ ഭര്‍ത്താവിനൊപ്പം നില്‍ക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്.
പൂജ (25) എന്ന യുവതിയാണ് അക്രമി സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. അക്രമി സംഘത്തിലെ മുന്‍ഷിറാം എന്നയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു. ബൈക്കിലെത്തിയ സംഘം അശ്ലീലം പറയുകയും യുവതിയെ കടന്നു പിടിക്കുകയും ചെയ്തു. ഇതു ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കി. തുടര്‍ന്നു മറ്റൊരാള്‍ യുവതിക്കു നേരേ വെടിവയ്ക്കുകയായിരുന്നു.
മൂന്നു വെടിയുണ്ടകള്‍ യുവതിയുടെ തലയില്‍ പതിച്ചു. യുവതിയെ പ്രദേശവാസികള്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവസ്ഥലത്തു നിന്നു 100 മീറ്റര്‍ അകലെയാണു പൊലീസ് സ്റ്റേഷനെങ്കിലും ഒരു മണിക്കൂറിനു ശേഷമാണു പൊലീസുകാര്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: