വാഷിംഗ്ടണ്‍: റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്ലന്റ് (ആര്‍ബിഎസ്)ഇന്ത്യയില്‍ നിന്നും നിരവധി ജീവനക്കാരെ പിരിച്ചുവിടുന്നു. ഇന്ത്യയിലെ ചില്ലറ, വാണിജ്യ ബിസിനസുകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പിരിച്ചുവിടലിന് വിധേയമായവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് ബാങ്ക് വക്താവ് അറിയിച്ചു. എത്രത്തോളം പേരെ പിരിച്ചുവിടുമെന്നത് സംബന്ധിച്ച് വിശദാംശങ്ങള്‍ നല്കുവാന് അദ്ദേഹം തയ്യാറായില്ല.
റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്ലന്റിന്റെ വിപണികളേയോ അന്താരാഷ്ട്ര ബാങ്കിംഗ് മേഖലയേയോ ഇന്ത്യയിലെ സ്വകാര്യ ബാങ്കിംഗ് ബിസിനസുകളേയോ പിരിച്ചുവിടല്‍ പ്രതികൂലമായി ബാധിക്കില്ലെന്ന് ബാങ്ക് വക്താവിനെ ഉദ്ധരിച്ചുകൊണ്ട് വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാങ്കിന്റെ ചില്ലറ, വാണിജ്യ ബിസിനസുകള്‍ ഏറ്റെടുക്കുന്നവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ആണ് ബ്രിട്ടീഷ് ബാങ്കിപ്പോള്‍. സ്പതംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ അനുസരിച്ച് ആര്‍ബിഎസിന്റെ മൊത്തം ആസ്തി 190 ദശലക്ഷം പൗണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: