കൊച്ചി: വിപ്രോ ലിമിറ്റഡിന്റെ ഐടി ബിസിനസ് യൂണിറ്റ് ആയ വിപ്രോ ഇന്‍ഫോടെക് സൂപ്പര്‍ ജീനിയസ് ഡെസ്ക്ടോപ് നിരയില്‍പ്പെടുന്ന പവര്‍ പിസി വിപണിയിലെത്തിക്കുന്നു. പവര്‍ ബായ്ക്ക് അപ് സൗകര്യമുണ്ടെന്നതാണ് ഈ ഡെസ്ക്ടോപിന്റെ പ്രത്യേകത. ഈ ഉത്പന്നം ആദ്യമായി ലഭ്യമാകുന്നത് കേരളത്തിലാണ്.
വിപ്രോ സൂപ്പര്‍ ജീനിയസ് പവര്‍ കംപ്യൂട്ടറുകള്‍ക്ക് 120 മിനിട്ട് വരെ പവര്‍ ബായ്ക്ക് അപ് നല്കാന് കഴിയും. കൂടാതെ, വിപ്രോയുടെ പരിസ്ഥിതി സൗഹൃദ ഗ്രീന്‍ ഉത്പന്നങ്ങളില്‍ പ്പെടുന്ന ഈ ഡെസ്ക് ടോപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അന്‍പതു ശതമാനം വരെ കുറഞ്ഞ തോതില്‍ വൈദ്യുതി മതി.
100-300 വോള്‍ട്ട് എന്ന ആഗോള വോള്‍ട്ടേജ് നിരയാണ് ഈ ഡെസ്ക് ടോപ്പില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നതിനാല്‍ കൂടുതല്‍ വൈദ്യുതി വ്യതിയാനങ്ങളെ ചെറുത്തുനില്ക്കാന് കഴിയും. കൂടാതെ കോള്‍ഡ് സ്റ്റാര്‍ട്ട് ഓപ്ഷനുള്ളതിനാല്‍ വൈദ്യുതിയില്ലാതിരിക്കുമ്പോള്പോലും ഇന്റഗ്രേറ്റഡ് പവര്‍ ബായ്ക്ക്അപ് ഉപയോഗിച്ച് കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയും.
ബില്‍റ്റ് ഇന്‍ പവര്‍ മാനേജ്മെന്റ് സംവിധാനമുള്ളതിനാല്‍ യുപിഎസ്, സ്റ്റെബിലൈസറുകള്‍, സ്പൈക്ക് ബസ്റ്റേഴ്സ് തുടങ്ങിയവ ഒഴിവാക്കാനാകുമെന്നതാണ് ഈ പവര്‍ പിസികളുടെ മെച്ചം.
പരമ്പരാഗത ഡെസ്ക് ടോപ്പുകളില്‍ മോണിട്ടറുകള്‍ നേരിട്ട് വൈദ്യുതി ലൈനിലേയ്ക്കാണ് കണക്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഫുള്‍ലോഡില്‍ 230 വാട്ട്സ് വരെ പവര്‍ ഉപയോഗിക്കുന്നു. എന്നാല്‍, വിപ്രോയുടെ പവര്‍ പിസിയിലെ മോണിട്ടര്‍ പിസി യൂണിറ്റില്‍നിന്നാണ് വൈദ്യുതി ഉപയോഗിക്കുന്നത്. അതുകൊണ്ട് മൊത്ത വൈദ്യുതി ഉപയോഗം ഫുള്‍ലോഡില്‍ 85 വാട്സ് വരെ മാത്രമേ ആകൂ.
രാജ്യത്തെ ഇന്നത്തെ സ്ഥിതിയില്‍ വൈദ്യുതി വളരെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ടതാണെന്നും പവര്‍ ബായ്ക്ക് അപ് തുല്യപ്രാധാന്യമുള്ളതാണെന്നും വിപ്രോ സിസ്റ്റംസ് ആന്‍ഡ് ടെക്നോളജി ജനറല്‍ മാനേജരും ബിസിനസ് ഹെഡുമായ എസ്. രാഘവേന്ദ്ര പ്രകാശ് പറഞ്ഞു. വിപ്രോ സൂപ്പര്‍ ജീനിയസ് പവര്‍ ഉപയോഗിച്ച് വൈദ്യുതി ബായ്ക്ക് അപ് ചെയ്യുകയും ലാഭിക്കുകയും ചെയ്യാം.
ഗ്രീന്‍ ഇനിഷ്യേറ്റീവിന് അനുസൃതമായ ഡെസ്ക് ടോപ്പുകള്‍ അന്‍പതു ശതമാനത്തില്‍ കുറച്ച് മാത്രമേ വൈദ്യുതി ഉപയോഗിക്കൂ. ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ഐടി ഉപയോഗവും തടസമില്ലാത്ത വൈദ്യുതിയുടെ അധിക ആവശ്യകതയും കണക്കിലെടുക്കുമ്പോള്‍ പുതിയ ഡെസ്ക് ടോപ്പുകള്‍ക്ക് മികച്ച വിപണി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രകാശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: