കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സൗത്ത് 24-പര്‍ഗാന ജില്ലയില്‍ കലാപത്തെ തുടര്‍ന്ന് അഴിഞ്ഞാടിയ മതതീവ്രവാദികള്‍ നാലു ഗ്രാമങ്ങളില്‍ കൊലവിളി നടത്തി 200ലധികം ഹിന്ദുവീടുകള്‍ പൂര്‍ണമായും അഗ്നിക്കിരയാക്കി.
38 വയസ്സുള്ള ലക്ഷ്മി നസ്കര്‍ എന്ന യുവതിയെ അടക്കം അഞ്ച് ഹിന്ദുസ്ത്രീകളെ കലാപകാരികള്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇത്രയേറെ ദാരുണമായ സംഭവങ്ങളുണ്ടായിട്ടും സംഘര്‍ഷം നിയന്ത്രിക്കുന്നതിനോ കലാപം അടിച്ചമര്‍ത്തുന്നതിനോ പോലീസ് തയ്യാറായിട്ടില്ല. പ്രദേശത്തേക്ക് മാധ്യമങ്ങള്‍ക്കു പോലും വിലക്കേര്‍പ്പെടുത്തിയ പോലീസ് കൂട്ടക്കുരുതിക്ക് അവസരമൊരുക്കിയിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
രോഹുല്‍ ഖുദ്ദൂസ് എന്ന മൗലവിയുടെ മരണത്തെത്തുടര്‍ന്ന് യാതൊരു പ്രകോപനവുമില്ലാതെ ഹിന്ദുക്കളുടെ വീടുകള്‍ക്കും കടകള്‍ക്കും നേരെ മതതീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. മതസമ്മേളനത്തില്‍ പങ്കെടുത്ത് മോട്ടോര്‍സൈക്കിളില്‍ തിരികെ വരികയായിരുന്ന മൗലവി രോഹുല്‍, അബ്ദുള്‍ വഹാബ് എന്നിവരെ അജ്ഞാതര്‍ ആക്രമിക്കുകയായിരുന്നത്രെ. മൗലവി രോഹുല്‍ വെടിയേറ്റാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അബ്ദുല്‍ വഹാബിന് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ കാരണമോ ആരാണ് ആക്രമിച്ചതെന്നോ വ്യക്തമല്ലാഞ്ഞിട്ടും സംഭവമറിഞ്ഞെത്തിയ ഒരു വിഭാഗം മുസ്ലീങ്ങള്‍ സമീപത്തുള്ള ഹിന്ദുക്കളുടെ വീടുകള്‍ക്കും കടകള്‍ക്കും നേരെ സംഘടിത ആക്രമണം നടത്തുകയായിരുന്നു. അതേസമയം കൊല്ലപ്പെട്ട മൗലവി രോഹുലിന്റെ കൈവശം പതിനൊന്നരലക്ഷംരൂപ ഉണ്ടായിരുന്നെന്നും ഇത് അക്രമികള്‍ തട്ടിയെടുത്തതായും ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രദേശത്ത് അനധികൃതമായ പണമിടപാടുകള്‍ നടക്കാറുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇരുവരെയും ആക്രമിച്ചതാരെന്ന് പോലീസിനോ മറ്റാര്‍ക്കെങ്കിലുമോ അറിയില്ല. എന്നാല്‍ പുറത്തുനിന്നുമെത്തിയ ആയിരത്തിലധികം വരുന്ന അക്രമികള്‍ പ്രദേശത്ത് അഴിഞ്ഞാടുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.
സൗത്ത് 24-പര്‍ഗാന ജില്ലയിലെ നലിയഖലി, ഹെറോബഞ്ച, ഗോപാല്‍പുര്‍, ഗോലഡാഗ്ര എന്നീ പ്രദേശങ്ങളിലാണ് ഹിന്ദുക്കള്‍ക്കെതിരെ കലാപം നടന്നത്. ജോയിനഗര് പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഒട്ടേറെ ഹിന്ദുക്കളുടെ കടകള്‍ കലാപകാരികള്‍ കൊള്ളയടിച്ചു. സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് ഹിന്ദുകുടുംബങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യാന്‍ തുടങ്ങിയിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ല.
750 ഹിന്ദു കുടുംബങ്ങള്‍ നലിയഖലി മേഖലയില്‍ നിന്ന് പലായനം ചെയ്തു. മുസ്ലീങ്ങള്‍ നടത്തുന്ന അക്രമം സഹിക്കാനാകാതെ ജനങ്ങള്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു. അക്രമത്തെത്തുടര്‍ന്ന് പ്രദേശത്ത് തീ വണ്ടി ഗതാഗതവും തടസ്സപ്പെട്ടു.
ഹിന്ദുക്കള്‍ക്ക് നേരെ നടന്ന ആക്രമണത്തിനെതിരെ ആര്‍എസ്എസ് ശക്തമായി പ്രതിഷേധിച്ചു. നിസ്സഹായരായ ഹിന്ദുവിഭാഗത്തിനെതിരെ ക്രൂരവും മനുഷ്യത്വരഹിതവുമായ ആക്രമമാണുണ്ടായതെന്ന് പശ്ചിമബംഗാള്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് തിലക് രഞ്ജന്‍ ബേര ചൂണ്ടിക്കാട്ടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുസ്ലീം ന്യൂനപക്ഷത്തോട് കാണിക്കുന്ന പ്രീണനത്തിന്റെ അനന്തരഫലമാണ് ഇത്തരത്തിലുള്ള ആക്രമണങ്ങളെന്നും കലാപകാരികള്‍ ക്കെതിരെ ഉടന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും തിലക് രഞ്ജന്‍ ബേര ആവശ്യപ്പെട്ടു. ആക്രമിക്കപ്പെട്ട ഹിന്ദുകുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും എങ്ങനെയാണ് ഇത്രത്തോളം മുസ്ലീ ങ്ങള് വളരെപെട്ടെന്ന് സംഘടിതരായി ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്ന് അ ന്വേഷിക്കണമെന്നും ആര്‍എസ്എസ് സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: