കാലടി: ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ദൂരദര്ശന് കലാകാരി സുധാപീതാംബരനും സംഘവും കൃഷ്ണഗീതികളുടെ പുതിയ നൃത്താവിഷ്ക്കാരം നടത്തി അസ്വാദകരുടെ മനം കവര്‍ന്നു.
ഒരു നേരമെങ്കിലും കാണാതെവയ്യ ഗുരുവായൂരപ്പാ നിന് ദിവ്യരൂപം എന്ന് തുടങ്ങുന്ന ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ കൃഷ്ണഗാനത്തിന്റെ നൃത്താവിഷ്ക്കാരമാണ് ആസ്വാദകരെ ഏറെ ആകര്‍ഷിച്ചത് കലാമണ്ഡലം ക്ഷേമാവതിയുടെ നൃത്തസംവിധാനവും, പ്രൊഫ.സി.പി.ഉണ്ണികൃഷ്ണന്റെ സാങ്കേതിക ഉപദേശവും നൃത്താവിഷ്ക്കാരത്തെ ഏറെ മനോഹരമാക്കി. വിവിധ സഞ്ചാരികള്‍ ചേര്‍ത്താണ് കവിതയുടെ ദൃശ്യാവിഷ്ക്കാരം വേദിയില്‍ എത്തിയത്. പ്രത്യേക ശബ്ദവെളിച്ച നിയന്ത്രണം ദൃശ്യാവിഷ്ക്കാരത്തെ ആകര്‍ഷകമാക്കി. തുടര്‍ന്ന് സാവേരി രാഗത്തില്‍ നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ച് മൂന്നാംദിവസം അവതരിപ്പിക്കുന്ന സ്വാതിതിരുനാള്‍ കൃതിയുടെ നൃത്താവിഷ്ക്കാരവും ദേവിയുടെ വിവിധ ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചൊല്‍ക്കെട്ടും പ്രത്യേക വെളിച്ച നിയന്ത്രണം ഉപയോഗിച്ച് സുധാ പീതാംബരന് രംഗത്തവതരിപ്പിച്ചു.
കൃഷ്ണകൗത്വം, കേശാദിപാദം തൊഴുന്നേന്‍…. കരുണ ചെയ്യുവാന്‍ താമസമെന്തേ കൃഷ്ണാ കണ്ണാ….. കണ്ണാ…. ഓടിവാ…., കണ്ണനെ കള്ളനെന്ന് വിളിക്കല്ലെ ഗോപിമാരെ….., അലൈപായുതെ കണ്ണാ തുടങ്ങിയ കൃഷ്ണഗാനങ്ങളുടെ അവതരണവും നൃത്ത സംഘം അവതരിപ്പിച്ചു. ഗണപതി സ്തുതിയോടെ തുടങ്ങി പ്രത്യേക നൃത്തസമര്‍പ്പണം തില്ലാനയോടെ സമാപിച്ചു.
ദേവിക രാജീവ്, ദേവിക അജയന്, കൃഷ്ണപ്രിയ ബാബു, പി.മീനാക്ഷി, ദേവികനാരായണന് എന്നിവരുടെ അരങ്ങേറ്റവും നടന്നു. നൃത്താദ്ധ്യാപിക സൗമ്യവര്മ്മ, വിദ്യാര്‍ത്ഥിനികളായ രേഷ്മബാബു, അനഘ എസ്.മേനോന്, അതുല്യ ഷാജി, കീര്ത്തിസതീഷ്, അനില, എ.ബി, നിവേദഗോപി, വൃന്ദമോഹന്‍, മീനാക്ഷി.എസ്, അഞ്ജന കെ.എസ്, അനഘ സിബി, സുഭദ്ര കെ.നമ്പൂതിരി, മീനാക്ഷി രാജേഷ് നിരഞ്ജന മേനോന്, മീനാക്ഷിനായര്, അഞ്ജലി ടി.എ, അഞ്ജന പി.ബി, അനഘ ലക്ഷ്മി നായര്‍, അഞ്ജലി ടി.എ, അഞ്ജന പി.ബി, അനഘ ലക്ഷ്മി .ടി.എസ്., ഗൗരിലക്ഷ്മി.പി.എന്‍, അനഘ ഗോപാലകൃഷ്ണന്, ജ്യോതിലക്ഷ്മി ദിവാകര്‍ കൃഷ്ണഗീതി നൃത്തസന്ധ്യയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: