കൊല്ലം: നീരാവില്‍ നവോദയം ഗ്രന്ഥശാലയുടെ ജില്ലയിലെ മികച്ച ഗ്രാമീണ ഗ്രന്ഥശാലാ ലൈബ്രേറിയനുള്ള ഈ വര്‍ഷത്തെ പ്രൊഫ. കല്ലട രാമചന്ദ്രന് സ്മാരക ലൈബ്രേറിയന്‍ അവാര്‍ഡിന് പവിത്രേശ്വരം ഗ്രാമീണ്‍ ലൈബ്രറി ആന്റ് റീഡിംഗ് റൂം ലൈബ്രേറിയന്‍ ജി. സീമ അര്‍ഹയായി. 5001 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
കൊട്ടാരക്കര- പവിത്രേശ്വരം ഗ്രാമപഞ്ചായത്തില്‍ മലനട കേന്ദ്രമാക്കി 1991ല്‍ പ്രവര്‍ത്തനമാരംഭിച്ച എ ഗ്രേഡ് ഗ്രന്ഥശാലയാണിത്. തീര്‍ത്തും പിന്നോക്ക പ്രദേശത്തുള്ള ഗ്രന്ഥശാലയിലൂടെ പ്രദേശവാസികളുടെ വായനാ പ്രോത്സാഹനാര്ത്ഥമുള്പ്പെടെ, വിവിധ തൊഴില്‍ പരിശീലന പദ്ധതികളുടെ വിജയപ്രദമായ നടത്തിപ്പിന് ഒരു പതിറ്റാണ്ടിലേറെയായി ഗ്രന്ഥശാലാ ഭരണസമിതിക്കൊപ്പം ലൈബ്രേറിയന്‍ എന്ന നിലയില്‍ നല്‍കിവരുന്ന ശ്രദ്ധേയ സംഭാവനകള്‍ കണക്കിലെടുത്താണ് സീമക്ക് അവാര്‍ഡ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: