ചാത്തന്നൂര്‍: കൈക്കരുത്തും മെയ്കരുത്തും ഒന്നുചേര്‍ന്നപ്പോള്‍ തരിശുനിലങ്ങളില്‍ നൂറുമേനി നെല്മണി. ചാത്തന്നൂര്‍ പഞ്ചായത്തിലെ കോഷ്ണക്കാവ് വാര്‍ഡിലെ ഇടനാട് ഏലയിലാണ് പ്രദേശത്തെ ബ്രദേഴ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിലെ യുവാക്കള്‍ തരിശുകിടന്ന നെല്‍വയലില്‍ കൃഷി ഇറക്കി നൂറുമേനി വിളവ് കൊയ്തെടുത്തത്. വരള്‍ച്ചയുടെ കാഠിന്യത്തെ മറികടന്ന് നൂറുമേനി വിളവ് വിളയിച്ച നിലത്തില്‍ ആവേശതിമര്‍പ്പോടെ കൊയ്ത്ത് ഉല്‍സവം സംഘടിപ്പിച്ചിരുന്നു. ചാത്തന്നൂര്‍ എംഎല്‍എ ജി.എസ്. ജയലാല്‍ കൊയ്ത്ത് ഉത്സവം ഉദ്ഘാടനം ചെയ്തു. കൊയ്ത്ത് ഉല്‍സവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി. സണ്ണി, ഏല വികസനസമിതി പ്രസിഡന്റ് വി.ഭാസ്കരന്‍പിള്ള, ക്ലബ് രക്ഷാധികാരി ഗോപാലകൃഷ്ണപിള്ള, അരുണ്‍കുമാര്‍, സെക്രട്ടറി വിപിന്‍ വിശ്വനാഥ്, രംഞ്ജിത്ത്, ബി.എസ്. നായര്‍, ശാന്താകുമാരിയമ്മ, സൂസന്നാമ്മ, കുഞ്ഞുമോള്‍, ജഗദമ്മ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: