കൊല്ലം: ചെറുകിട വ്യാപാര മേഖല തകര്‍ക്കുന്ന നിലയില്‍ കുത്തകകള്‍ വില്‍പ്പന രംഗത്തേക്ക് കടന്നുവരുന്നത് ഇന്ത്യയിലെ ചെറുകിട- ഇടത്തരം വ്യാപാരമേഖലയെയും കാര്‍ഷിക മേഖലയെയും നശിപ്പിക്കുമെന്ന് കെ.എന്‍. ബാലഗോപാല്‍ എംപി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുത്തകകള്‍ ഇപ്പോള്‍തന്നെ ഭക്ഷ്യസംഭരണം തുടങ്ങിയതോടെ ഭക്ഷ്യദൗര്‍ലഭ്യവും വിലക്കയറ്റവും അനുഭവപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യാപാരഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ജി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.എ. കലാം സ്വാഗതം പറഞ്ഞു. മുന്‍മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്, ബി. രാജീവ്, നേതാജി ബി. രാജേന്ദ്രന്, എ.കെ. ജോഹര്‍, എ. ഷറഫുദ്ദീന് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വൈസ്പ്രസിഡന്റ് കെ. രാമഭ്രന് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: