പത്തനാപുരം: തിരുവിതാംകൂര്‍ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ആംബുലന്‍സ് സര്‍വീസിന് തുടക്കമായി. ഇതിന്റെ ഉദ്ഘാടനവും സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയ പ്രതിഭകള്‍ക്കുള്ള പുരസ്കാര ദാനവും സെന്റ് സ്റ്റീഫന്‍സ് കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.കെ.എ. എബ്രഹാം നിര്‍വഹിച്ചു. വേദിപ്രസിഡന്റ് പി. ചന്ദ്രശേഖരന് നായര്‍ അധ്യക്ഷനായിരുന്നു.
സംസ്ഥാന കലോത്സവ വിജയികള്‍ക്കുള്ള പുരസ്കാര വിതരണം കെഎല്‍ഡിസി ചെയര്മാന് ബെന്നികക്കാട് നിര്‍വഹിച്ചു. വി.എം. മോഹനന്‍പിള്ള, പ്രദീപ് ഗുരുകുലം, ജോജോ കെ. എബ്രഹാം, കെ.ജി. ഹരികുമാര്‍, ജോണ്സണ് കെ. സക്കറിയ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: