കൊട്ടിയം: ഉമയനല്ലൂര്‍ മാടച്ചിറ വയലും കുളവും നികത്തുന്ന തിനെതിരെ സി.പി.എം. ബ്രാഞ്ചിലെ ഭൂരിഭാഗം അംഗങ്ങളും കുടുംബാംഗങ്ങളും അനുഭാവികളും ഒന്നിക്കുന്നു. ഇവര്‍ പാര്‍ട്ടിയില്‍ നിന്ന് ഉടന്‍ രാജിവയ്ക്കും. വര്‍ഷങ്ങളായി ഉമയനല്ലൂരിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളം ലഭിക്കുന്നത് മാടച്ചിറ കുളത്തില്‍ നിന്നാണ്.
വരള്‍ച്ച തുടങ്ങുമ്പോള്‍ കനാല്‍വഴി വെള്ളം തുറന്നു വിടുകയും കുളത്തിലും വയലിലും വെള്ളം നിറഞ്ഞുനിന്ന് പരിസര പ്രദേശങ്ങളിലുള്ള കിണറുകളില്‍ വെള്ളം എത്തുകയും പതിവാണ്. ഇപ്പോള്‍ ഇവിടെ രൂക്ഷമായ കുടി വെള്ള ക്ഷാമം അനുഭവപ്പെടുകയാണ്. ഇത് നിലനില്‍ക്കെ സി.പി.എം. നേതാക്കളുടെ മൗനാനുവാദത്തോടെ ഭൂമാഫിയ വയലും കുളവും കൈയടക്കി നികത്തുന്നതായാണ് ആരോപണം. മുഖത്തല പെരുങ്കുളം ഏലയിലും സമാന രീതിയില്‍ ഒരുവന്‍കിട കുത്തക ഭൂമി നികത്തിവരികയാണ്. ഇതിനും ഏരിയ-ലോക്കല്‍ കമ്മിറ്റികളിലെ ചില നേതാക്കള്‍ വന്‍തുക കോഴ കൈപ്പറ്റിയതായി ആക്ഷേപമുണ്ട്. എന്നാല്‍ പാര്‍ട്ടിയ്ക്ക് ഇത് ഇതുവരെ പൂര്‍ണമായി നിഷേധിക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: