കരുനാഗപ്പള്ളി: നബിദിനറാലിയുടെ മറവില്‍ മതവികാരം ഇളക്കിവിട്ട് സംഘര്‍ഷം സൃഷ്ടിക്കാന്‍ മുസ്ലീം മതമൗലികവാദികളുടെ നീക്കം. കഴിഞ്ഞദിവസം രാത്രി മാലുമേല്‍ ക്ഷേത്രമൈതാനിയിലാണ് റാലിയില്‍ പങ്കെടുക്കാനായി പോയ മുപ്പതംഗ സംഘം മതകലഹമുണ്ടാക്കാനുള്ള ലക്ഷ്യത്തോടെ അക്രമം കാട്ടിയത്.
ക്ഷേത്രമൈതാനിയില്‍ രാഷ്ട്രീയ സ്വയംസേവക സംഘം ശാഖ നടത്തുന്ന സംഘസ്ഥാനില്‍ ധ്വജം ഉയര്ത്തുന്നിടത്തെ അലങ്കാര നിര്‍മ്മാണങ്ങള്‍ ബൈക്കിലെത്തിയ മുസ്ലീം ചെറുപ്പക്കാര്‍ വാഹനം കയറ്റി നശിപ്പിച്ചുകൊണ്ടായിരുന്നു സംഭവത്തിന് തുടക്കമിട്ടത്. ഇതിനുശേഷം മൈതാനിയില്‍ ഇവര്‍ പച്ചക്കൊടി ഉയര്‍ത്തുകയും ഉച്ചത്തില്‍ ജിഹാദ് മുഴക്കുകയും തുടര്‍ച്ചയായി ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് നാട്ടുകാരും ആര്‍എസ്എസ് പ്രവര്‍ത്തകരും പാഞ്ഞെത്തിയതോടെ അക്രമികള്‍ ഓടിരക്ഷപെട്ടു. തുടര്‍ന്ന് ഇവിടെ അക്രമികളെ ന്യായീകരിച്ചുകൊണ്ടുള്ള ഒരുവിഭാഗം ആളുകളുടെ രംഗപ്രവേശം സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും പ്രശ്നപരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ തിരിച്ചുപോകുന്ന വഴിയില്‍ പോലീസ് വാഹനത്തെ സംഘടിതരായ മുസ്ലീം യുവാക്കള്‍ ഇടക്കുളങ്ങരയില്‍ വച്ച് തടഞ്ഞുനിര്‍ത്തുകയും ഭീഷണിമുഴക്കുകയും ചെയ്തു.
നബിദിനാഘോഷങ്ങളുടെ മറവില്‍ ക്ഷേത്രപരിസരത്തു കയറി അക്രമം കാട്ടിയവരെ പിടികൂടണമെന്ന് ക്ഷേത്രവിശ്വാസികള്‍ ഒറ്റക്കെട്ടായി ആവശ്യമുയര്‍ത്തിയിട്ടുണ്ട്. മേലില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. തൊടിയൂര്‍, വെളുത്തമണല്‍, മാലുമേല്‍ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദവും സമാധാനാന്തരീക്ഷവും തകര്‍ക്കാന്‍ ഇസ്ലാമിക മതമൗലികവാദികള്‍ മാസങ്ങളായി കുപ്രചരണങ്ങളും കുതന്ത്രങ്ങളും പയറ്റിവരികയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ചില ഇസ്ലാമിക ഭീകര സംഘടനകള്‍ ഇതിന് ശക്തമായ പിന്തുണ നല്‍കുന്നുണ്ടെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കരുനാഗപ്പള്ളി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. തഴവാ എവിഎച്ച്എസ് ജംഗ്ഷനില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കടയും മുസ്ലീം യുവാക്കള്‍ തകര്‍ത്തു. ഇതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വെളുത്തമണലിലും സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കം ഒരുവിഭാഗം മുസ്ലീങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: