ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മുന്‍ ചാമ്പ്യന്മാരായ ചെല്‍സിക്ക് അവരുടെ ബല്‍ജിയം താരം ഈഡന് ഹസാര്‍ഡിന്റെ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് നാണക്കേട്. ലീഗ് കാപ്പിലെ രണ്ടാം പാദ സെമി മത്സരത്തിനിടയില്‍ സ്വാന്‍സീ സിറ്റിക്കെതിരേ അവരുടെ സ്റ്റേഡിയത്തിലെ ബോള്‍ ബോയികളില്‍ ഒരാളെ ഹസാഡ് തൊഴിച്ചുരുട്ടുന്നതിന് സ്റ്റേഡിയവും ആരാധകരും സാക്ഷിയായി. മത്സരത്തിന്റെ 80-ാം മിനിറ്റിലാണ് ഹസാര്‍ഡിന്റെ തൊഴിക്ക് സ്റ്റേഡിയം വേദിയായത്.
മല്‍സരം ഗോള്‍ രഹിത സമനിലയിലായതിനെ തുടര്‍ന്ന് ആദ്യപാദത്തില്‍ 2-0 ന് ജയിച്ച സ്വാന്‍സി ഫൈനലില്‍ എത്തി. നീലപ്പടയ്ക്ക് ഫൈനല്‍ എത്തണമെങ്കില്‍ 20 നെങ്കിലും ജയിക്കണമായിരുന്നു. കളി ഗോള്‍ രഹിതമായി മുന്നേറുമ്പോള്‍ ഒരു ഗോള്‍ കിക്ക് എടുക്കാനുള്ള തിടുക്കത്തിനിടയില്‍ ഹസാഡ് പന്ത് കൊടുക്കാന്‍ താമസിപ്പിച്ച പയ്യനെ തൊഴിച്ചുരുട്ടുകയായിരുന്നു.
ഫുട്ബോള്‍ ലോകത്തെ ഒന്നാകെ ഞെട്ടിച്ച സംഭവത്തില്‍ തൊഴിയേറ്റത് ചാര്‍ലീ മോര്‍ഗാന്‍ എന്ന പയ്യനായിരുന്നു. തൊട്ടുപിന്നാലെ ഹസാഡ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തു പോകുകയും ചെയ്തു. ലിബര്‍ട്ടി സ്റ്റേഡിയത്തില്‍ ആറ് വര്‍ഷമായി ബോള്‍ ബോയിയായി പണിയെടുക്കുന്ന പയ്യനെയും പിതാവിനെയും പിന്നീട് ചെല്‍സി ഡ്രസ്സിംഗ് റൂമിലേക്ക് വിളിപ്പിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. സംഭവത്തില്‍ ഹസാഡ് പിന്നീട് മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്.
താന്‍ പന്തെടുക്കാന്‍ ശ്രമിക്കുകയേ ചെയ്തിട്ടുള്ളെന്നും പന്തിന്റെ മുകളില്‍ മുഴുവന്‍ ഭാരവും വച്ചായിരുന്നു പയ്യന് ഇരുന്നതെന്നും താന്‍ തൊഴിച്ചതല്ലെന്നുമാണ് താരത്തിന്റെ വിശദീകരണം. എന്നാല്‍ വിവാദ സംഭവത്തില്‍ അന്വേഷണം നടത്താന്‍ എഫ്എ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ ഇരുടീമുകളുടെയും മാനേജര്‍മാരും അപലപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: