നേമം: മുന്നോക്ക സമുദായമായ നായര്‍ സമുദായത്തെ ചില ജാതിമത സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും അധികാരകേന്ദ്രങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ ശ്രമിക്കുകയാണെന്ന് എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന് പ്രസിഡന്റ് എം.സംഗീത്കുമാര്‍ പറഞ്ഞു. നായര്‍ മഹാസമ്മേളനത്തോടനുബന്ധിച്ച് പാപ്പനംകോട് എന്‍എസ്എസ് കരയോഗം സംഘടിപ്പിച്ച നായര്‍ സമുദായം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം ദേവസ്വം തുടങ്ങിയ വകുപ്പുകളില്‍ നിന്നും നായര്‍ സമുദായം ഇന്ന് കനത്ത വെല്ലുവിളികള്‍ നേരിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരയോഗം പ്രസിഡന്റ് വി.മോഹനന്‍നായരുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ താലൂക്ക് യൂണിയന് വൈ.പ്രസിഡന്റ് എം.വിനോദ്കുമാര്‍, എം.കാര്ത്തികേയന് നായര്‍, പ്രതിനിധി സഭാംഗം എ.കേശവന് തമ്പി, കരയോഗം സെക്രട്ടറി ജി.പ്രഭാകരന്‍നായര്‍, പാപ്പനംകോട് രാജന്, ബി.സജി, പാപ്പനംകോട് മുരളി, ഒ.ശ്രീദേവി, എസ്. ശ്രീജിത്ത്, ബി.വിക്രമന് നായര്‍ എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ആരഭിച്ച സന്ദേശയാത്രയ്ക്ക് പാപ്പനംകോട് ജംഗ്ഷനില്‍ പാപ്പനംകോട് കരയോഗത്തിന്റെയും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മന്നം മെമ്മോറിയല്‍ കരയോഗത്തിന്റെയും നേതൃത്വത്തില്‍ സംയുക്തമായി സ്വീകരണം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: