നെയ്യാറ്റിന്‍കര:സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന നഗരസഭകളെ സഹായിക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.നെയ്യാറ്റിന്‍കര നഗരസഭയുടെ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭകള്‍ വികസനത്തിനായി തനത് വരുമാനം കണ്ടെത്തണം. ഒരുപ്രദേശത്തെ എം.എല്‍.എമാര്‍ ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നഗരസഭ ചെയ്യുന്നു.നഗരസഭകളില്‍ പിപി മോഡലില്‍ ഷോപ്പിംഗ്കോംപ്ലക്സുകള്‍ നിര്‍മ്മിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും.നഗരസഭകളില്‍ എട്ട് മീറ്റര്‍ വീതിയുള്ളതും പിഡബ്ല്യൂഡിയുടെതല്ലാത്തതുമായ റോഡുകള്‍ നിര്‍മ്മിക്കുന്നതിന് ഫണ്ട് നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെയും നഗരസഭയുടെയും ഫണ്ടുകള്‍ ചേര്‍ന്നാല്‍ വികസനം നടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ആര്.സെല്‍വരാജ് എം.എല്‍.എ.അദ്ധ്യക്ഷനായിരുന്നു.നഗരസഭ ചെയര്മാന് എസ് എസ് ജയകുമാര്‍ സ്വാഗതവും നഗരസഭ സെക്രട്ടറി ജോണ്‍.ഡി.മോറിസ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.മുന്‍ എംഎല്‍എമാരായ.വിജെ.തങ്കപ്പന്, എസ്. ആര്. തങ്കരജ് നഗരസഭ വൈസ് ചെയര്പേഴ്സന് എല്‍.എസ്.ഷീല, കൗണ്‍സിലറര്‍മാരായ കെ.പ്രിയാമ്മ,എസ്.പി.സജിന്‍ലാല്‍,ജി. സോമശേഖരന്‍ നായര്‍,വി.സുധ,സുകുമാരി,കെ.ആന്‍സലന്‍,ഗോപീകൃഷ്ണന്,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡി.സതീഷ്കുമാര്‍,എസ്.കെ.ജയചന്ദ്രന്,വി.രാജേന്ദ്രന്,ആര്.സുശീലന്,എന്‍.പി.ഹരി തുടങ്ങിയവര്‍ സംസാരിച്ചു.പദ്ധതി പ്രഖ്യാപനങ്ങള്‍ മന്ത്രി എം.എല്‍.എക്ക് കൈമാറി
പ്രതികരിക്കാൻ ഇവിടെ എഴുതുക: