പാലോട് : വാമനപുരം ആറ്റില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ പാലോട്ടും പരിസരപ്രദേശങ്ങളും പകര്‍ച്ചവ്യാധിയുടെ ഭീതിയില്‍. പ്ലാസ്റ്റിക് കുപ്പികളുടേയും, ചീഞ്ഞുനാറിയ അവശിഷ്ടങ്ങളുടേയും നിക്ഷേപകേന്ദ്രമായി മാറിയിരിക്കുകയാണിവിടം. ദിനംപ്രതി കുമിഞ്ഞുകൂടുന്ന മാലിന്യളും, ചപ്പുചവറുകളും സംസ്കരിക്കാതെ ഇവിടേക്ക് വലിച്ചെറിയുന്നതാണ് നദി മലീമസമാകാന്‍ കാരണം.പാലോട് , നന്ദിയോട്, കല്ലറ , പാങ്ങോട് എന്നീ പ്രദേശങ്ങള്‍ മുതല്‍ ചിറയിന്‍ കീഴിന്റെ മുഖ്യ – അനുബന്ധ പ്രദേശങ്ങള്‍ വരെ ഈ നദിയില്‍ നിന്നാണ് കുടിവെള്ളത്തിനായിവാട്ടര്അതോറിട്ടി പൊതുടാപ്പു വഴി വിതരണം നടത്തുന്നത്. ജലക്ഷാമം രൂക്ഷമാകുമ്പോള്‍ മറ്റ് മലപ്രദേശങ്ങളിലേക്ക്് കുടി വെള്ളത്തിനായി ടാങ്കറുകളില്‍ നിറച്ചകൊണ്ടുപോകുന്നതും ഈ നദിയില്‍ നിന്നാണ്. എന്നാല്‍ മലകളിലും പാറകളിലും തട്ടി ഒഴുകിവരുന്ന വെള്ളം ശുദ്ധമാകുമെങ്കിലും ആറ്റില്‍ പതിക്കുന്നതോടെ അവിടെ അടിഞ്ഞുകൂടിയിട്ടുള്ള ചീഞ്ഞ തടികഷണങ്ങളും പ്ലാസ്റ്റിക്കും, ചവറുകളും കലര്‍ന്ന മലീമസമായ വെള്ളത്തില്‍ കലരുന്നു. ഇവിടെനിന്നും നേരിട്ട് പമ്പ് ചെയ്ത് ടാങ്കില്‍ നിറച്ചാണ് പൊതു ടാപ്പുവഴി വിതരണം നടത്തുന്നത്. കുടിക്കാന്‍ ഇവിടെ നിന്നും ശേഖരിക്കുന്ന ജലം മാലിന്യമുക്തമാണോ എന്നുപോലും നിരീക്ഷിക്കുവാന്‍ ആര്യോഗ്യവകുപ്പ് അധികൃതര്‍ തയാറാകുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.പൊതുടാപ്പുവഴി വിതരണം നടത്തുന്ന ജലം യഥാസമയം ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നില്ലെന്നാണ് മറ്റൊരു പരാതി. പ്ലാവറക്കു സമീപം റോഡരികിലായി ഘടിപ്പിച്ചിട്ടുള്ള ടാപ്പിന്റെ ലീക്കാണ് ഇതിനു കാരണം. ആഴ്ചകളായി ലീക്ക് തുടരുകയാണ് . ജലക്ഷാമം നിലനില്‍ക്കുമ്പോഴും ലിറ്ററുകണക്കിനാണ് ടാപ്പിന്റെ വശങ്ങള് വഴി കുടിവെള്ളം പാഴാകുന്നത്. ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും ലീക്ക് മാറ്റാന്‍ അവര്‍ തയാറാകുന്നില്ലെന്നാണ് സമാപവാസികള്ക്കുള്ള ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: