കാഞ്ഞങ്ങാട്: കഴിഞ്ഞ 4 ന് വൈകുന്നേരം റോഡിലൂടെ കൂട്ടുകാരികളോടൊത്ത് നടന്നുപോകുമ്പോള്‍ ബലമായി കാറില്‍ കയറ്റി കൊണ്ടുപോയ പെണ്‍കുട്ടിയേയും പ്രതികളെയും കണ്ടെത്തി. പെണ്‍കുട്ടിയെ പോലീസ് വൈദ്യപരിശോധനക്ക് വിധേയയാക്കി. മാവുങ്കാല്‍ ക്രൈസ്റ്റ് സ്കൂള്‍ പ്ളസ്ടു വിദ്യാര്‍ത്ഥിനിയാണ് തട്ടിക്കൊണ്ടുപോക്കിനിരയായത്. പെണ്‍കുട്ടിയുടെ മാതാവിണ്റ്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. പെണ്‍കുട്ടിയെ കടത്തികൊണ്ടുപോയ പടന്നക്കാട് സ്വദേശിയുടെ കാറും ഡ്രൈവര്‍ ഫസലിനേയും പോലീസ് പിടികൂടി നേരത്തെ റിമാണ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെയും തട്ടിക്കൊണ്ടുപോയ വാഹന കച്ചവടക്കാരന് പടന്നക്കാട് സ്വദേശി മുനീര്‍ സുഹൃത്ത് ആസിഫ് എന്നിവരെയും ബാഗ്ളൂരില്‍ ലോഡ്ജില്‍ എത്തിച്ച് നാട്ടിലേക്ക് മടങ്ങി എന്നായിരുന്നു ഫസല്‍ പോലീസില്‍ പറഞ്ഞത്. പ്രതികളെ അന്വേഷിച്ച് പോലീസ് ബാംഗ്ളൂരില്‍ എത്തിയപ്പോഴേക്കും അവര്‍ ഗോവയിലേക്ക് കടന്നിരുന്നു. പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലായതിനെ തുടര്‍ന്ന് ഡല്‍ഹി-എറണാകുളം വഴി ഇന്നലെ രഹസ്യമായി കാഞ്ഞങ്ങാട് എത്തുകയായിരുന്നുവത്രെ. ക്ളാസില്‍ പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന പെണ്‍കുട്ടിയുടെ പിതാവ് ഗള്‍ഫിലാണ്. അദ്ദേഹവും ഗള്‍ഫില്‍ നിന്നും തിരിച്ചെത്തി കുട്ടിയെ കണ്ടെത്താന്‍ പോലീസിനെ സഹായിക്കുകയായിരുന്നു. വൈദ്യ പരിശോധനയില്‍ പീഡനം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബലാല്‍സംഘത്തിനും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും കേസെടുക്കും. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വളരെ ആസൂത്രിതമായ രീതിയിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുറേനാളുകളായി മുനീര്‍ പെണ്‍കുട്ടിയെ പിന്തുടരുകയായിരുന്നുവത്രെ. വീട്ടില്‍ അച്ഛനില്ലാത്തതും അമ്മ സര്‍ക്കാര്‍ ജോലിക്കാരിയായതുകൊണ്ടും സൗകര്യം മുതലെടുക്കുകയായിരുന്നുവത്രെ. കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷന് പരിധിയില്‍ തന്നെ പ്രേമം നടിച്ച് പ്രലോഭിപ്പിച്ചും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ഒരാഴ്ച മുമ്പാണ് പുല്ലൂറ് സ്വദേശിയായ പെണ്‍കുട്ടിയെ ജോലി ചെയ്തിരുന്ന ടെക്സ്റ്റൈല്‍ ഷോപ്പിലെ ജീവനക്കാരന് തട്ടിക്കൊണ്ടുപോയി കോഴിക്കോട് നിന്നും വിവാഹം കഴിച്ച് തിരിച്ചെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: