ബാലിയ: കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ അവള് രക്ഷപ്പെടുമായിരുന്നെന്ന് ദല്‍ഹി പെണ്‍കുട്ടിയുടെ സഹോദരന്. മരുന്നും മറ്റ് ചികിത്സയും നല്കുന്നതില് ഉണ്ടായ കാലതാമസമാണ് അവളുടെ മരണത്തിന് വഴിവെച്ചതെന്നും സഹോദരന് പറഞ്ഞു. ഒരു ന്യൂസ് ഏജന്‍സിക്കു നല്കിയ അഭിമുഖത്തിലാണ് സഹോദരന് ഇത്തരത്തില്‍ പ്രതികരിച്ചത്. സംഭവത്തിനുശേഷം എന്നോടു സംസാരിക്കുന്നതിനിടെ അന്നുണ്ടായ ചില സംഭവങ്ങളെക്കുറിച്ച് അവള് പറഞ്ഞിരുന്നു.
സഹായത്തിന് പലരോടും യാചിച്ചെങ്കിലും ആരും സഹായിക്കാന്‍ എത്തിയില്ലെന്നും അവള് പറഞ്ഞിരുന്നു. പോലീസെത്തി ആശുപത്രിയിലെത്തിക്കാന്‍ സംഭവത്തിനുശേഷം രണ്ട് മണിക്കൂറോളം എടുത്തുവെന്നും അവള് എന്നോട് പറഞ്ഞിരുന്നു. ഈ സമയത്തിനുള്ളില്‍ അവളുടെ ശരീരത്തില്‍ നിന്നും ധാരാളം രക്തം നഷ്ടപ്പെട്ടിരുന്നു. ഒരു പക്ഷെ അന്ന് രാത്രി അവളെ സഹായിക്കാനോ, അടിയന്തര ചികിത്സ നല്‍കാനോ ആരെങ്കിലും തയ്യാറായിരുന്നുവെങ്കില്‍ ഇന്നവള്‍ ജീവിച്ചിരുന്നേനെയെന്നും സഹോദരന് പറഞ്ഞു.
ജനങ്ങള്‍ അവരുടെ മനോഭാവത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കണം. മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറാകണമെന്നും സഹോദരന് കൂട്ടിച്ചേര്‍ത്തു. കേസില്‍ കുറ്റവാളികള്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ദല്‍ഹിയില്‍ നടക്കുന്ന യോഗങ്ങളെക്കുറിച്ചും മറ്റും ചോദിച്ചപ്പോള്‍, കേസിലെ എല്ലാ പ്രതികള്‍ക്കും വധശിക്ഷ ലഭിക്കുമെന്ന് തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നായിരുന്നു സഹോദരന്റെ മറുപടി. സഹോദരിയെക്കുറിച്ച് ചോദിച്ചപ്പോള്‍ പറയാന്‍ ഒരുപാടുണ്ടായിരുന്നു ആ സഹോദരന്. സിനിമയെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന അവള് അമീര്‍ഖാന്റെ ആരാധികയായിരുന്നുവെന്നും സഹോദരന്മാരായ ഞങ്ങള്‍ക്കൊപ്പം അവള് അവസാനമായി കണ്ടത് തലാഷ് എന്ന സിനിമ ആയിരുന്നുവെന്നും ഓര്‍മ്മിച്ചു. രാജ്യത്ത് ഇനിയൊരു പെണ്‍കുട്ടിക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്നും സഹോദരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: