മുംബൈ: മുംബൈയില്‍ ചേരിപ്രദേശത്തുണ്ടായ തീപിടിത്തത്തില്‍ നിരവധി കുടിലുകള്‍ കത്തിനശിച്ചു. സേവ്റി ചേരിയിലെ കുടിലുകളാണ് കത്തിനശിച്ചത്. ഒരു വീട്ടിലുണ്ടായ തീ സമീപത്തെ വീടുകളിലേക്കും പടരുകയായിരുന്നു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. അതേസമയം ഇവര്‍ എത്താന്‍ താമസിച്ചതാണ് കൂടുതല്‍ നാശനഷ്ടമുണ്ടാകാന്‍ കാരണമെന്ന് സ്ഥലവാസികള്‍ ആരോപിക്കുന്നു. 150 ഓളം കുടിലുകള്‍ ഉണ്ടായിരുന്ന ഇവിടെ 100 കുടിലുകളും കത്തി നശിച്ചതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: