ചെന്നൈ: സ്റ്റാലിനെ പിന്‍ഗാമിയാക്കാനുള്ള കരുണാനിധിയുടെ നീക്കിത്തിനെതിരെ മകനും കേന്ദ്രമന്ത്രിയുമായ എം.കെ അഴഗിരി രംഗത്തെത്തി. കരുണാനിധിയുടെ കാലശേഷം ഡിഎംകെയുടെ നിയന്ത്രണം സ്റ്റാലിന് ഏറ്റെടുക്കുകയാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ പരിഹാസ രൂപേണയുള്ള ചോദ്യത്തിന് രൂക്ഷഭാഷയിലാണ് അഴഗിരി മറുപടി നല്‍കിയത്. പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ ഡിഎംകെ മതസ്ഥാപനമല്ല. ഈ ചോദ്യം നിങ്ങള്‍ കരുണാനിധിയോട് ചോദിക്കു എന്നായിരുന്നു അഴഗിരിയുടെ മറുപടി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് അഴഗിരി പ്രസ്താവന നടത്തിയത്.
തമിഴ് മാസികയില്‍ സ്റ്റാലിന് നല്കിയ അഭിമുഖം നിങ്ങള്‍ വായിക്കു. അപ്പോള്‍ മനസിലാകും, കരുണാനിധിയുടെ പ്രസ്താവനയെ എങ്ങനെ വിലയിരുത്തണമെന്ന്. കരുണാനിധിയുടെ പിന്‍ഗാമി ആരായിരിക്കും എന്ന് അഭിമുഖത്തില്‍ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഈ വിഷയത്തില്‍ അച്ഛന്റെ മുന്‍ പ്രസ്താവന സ്റ്റാലിന് ഓര്‍മ്മയുണ്ടായിരിക്കും. തമിഴ്നാട്ടിലെ ശങ്കരമഠത്തില്‍ അനന്തരാവകാശിയെ തെരഞ്ഞെടുക്കുന്ന രീതി ഡിഎംകെക്ക് ഇല്ലെന്ന് സ്റ്റാലിന് അഭിമുഖത്തില്‍ പറയുന്നുണ്ട്. അച്ഛനെ അല്ലാതെ മറ്റാരെയും ഡിഎംകെയുടെ നേതാവി അംഗീകരിക്കില്ലെന്നും അഴഗിരി തുറന്നടിച്ചു.
വ്യാഴാഴ്ച്ച ചെന്നൈയില്‍ നടന്ന ഒരു പൊതു പരിപാടിയിലാണ് സ്റ്റാലിനെ പിന്‍ഗാമിയായി അഴഗിരി പ്രഖ്യാപിച്ചത്. കരുണാനിധിയുടെ മറ്റൊരു മകനും കേന്ദ്രമന്ത്രിയുമായ എം.കെ അഴഗിരിയും സ്റ്റാലിനും തമ്മില്‍ ദീര്‍ഘനാളായി പാര്‍ട്ടിക്കുള്ളില്‍ നടന്നുവരുന്ന അധികാരവടംവലി രൂക്ഷമാക്കുന്നതാണ് കരുണാനിധി പരസ്യപ്രഖ്യാപനം നടത്തിയത്. സ്റ്റാലിന് അധികാരം കൈയടക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അഴഗിരിയുടെ നേതൃത്വത്തില്‍ വിമതപ്രവര്‍ത്തനങ്ങളും സജീവമായിരുന്നു.
ഡിഎംകെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ താന്‍ മത്സരിക്കുമെന്നു പോലും മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഴഗിരി പറഞ്ഞിരുന്നു. മകള്‍ കനിമൊഴിയും പാര്‍ട്ടി സ്ഥാനത്തിനുവേണ്ടി വടംവലി ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഡിഎംകെയുടെ ട്രഷററും, യൂത്ത് വിംഗ് സെക്രട്ടറിയുമാണ് സ്റ്റാലിന്. മധുരയില്‍ പാര്‍ട്ടി ഭാരവാഹികളെ നിശ്ചയിച്ചതില്‍ തന്റെ ശുപാര്‍ശകള്‍ പാര്‍ട്ടി അവഗണിച്ചതിലുള്ള അതൃപ്തി അഴഗിരി പരസ്യമായി അടുത്തിടെ പ്രകടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: