ന്യൂദല്‍ഹി: പാക്കിസ്ഥാന് ഇന്ത്യയിലേക്ക് വന്‍ തോതില്‍ കള്ളനോട്ട് എത്തിക്കുന്നുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി. മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ വഴിയാണ് ഇന്ത്യയിലേക്ക് കള്ളനോട്ട് എത്തിക്കുന്നത്. മൂന്ന് മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ക്കെതിരെ തയ്യറാക്കിയ കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. പഞ്ചാബിലെ മൊഹാലി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബര്‍ 28നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പാക്കിസ്ഥാനിലെ കൊടും കുറ്റവാളികളെ പിന്നില്‍ നിന്നും സഹായിക്കുന്ന രഹസ്യാന്വേഷണ ഏജന്‍സിയാണ് കള്ളനോട്ടിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും എന്‍ഐഎ വെളിപ്പെടുത്തി.
ഇന്ത്യയിലേക്ക് മയക്കുമരുന്നെത്തിക്കവെ കഴിഞ്ഞ വര്‍ഷം ജൂലൈ 12നാണ് മൂന്ന് പേര് പിടിയിലായത്. ദില്‍ബാഗ് സിംഗ്, ബിക്രം ജിത്ത് സിംഗ്, ഗുരുപ്രതാപ് സിംഗ് എന്നിവരെയാണ് അമൃതസറില്‍ നിന്നും പഞ്ചാബ് പോലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും പത്ത് കിലോഗ്രാം ഹെറോയിന്‍, തോക്ക്, മൊബെയില്‍ ഫോണ്‍, അഞ്ച് ലക്ഷം ഇന്ത്യന്‍ കള്ളനോട്ട് എന്നിവയാണ് കണ്ടെടുത്തത്. മൊബെയില്‍ ഫോണില്‍ പാക്കിസ്ഥാനിലെ സിം കാര്‍ഡായിരുന്നു. അതിര്‍ത്തി കടന്നുള്ള കള്ളനോട്ട് കേസുകള്‍ പഞ്ചാബ് പോലീസാണ് അന്വേഷിച്ചിരുന്നത്. സപ്തംബര്‍ ഏഴിന് ഇത് സംബന്ധിച്ച് എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് കേസ് എന്‍ ഐ എ യ്ക്ക് കൈമാറുകയായിരുന്നു. ആദ്യമായിട്ടാണ് പഞ്ചാബ് പോലീസ് ഒരു കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുന്നത്.
പിടിയിലായ ബിക്രംജിത്തില് നിന്നുമാണ് സിം കാര്‍ഡ് കണ്ടെത്തിയത്. കറാച്ചിയിലെ തെറ്റായ മേല്‍വിലാസത്തിലാണ് സിം കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇവരെ പിന്നീട് അമൃതസറിലെ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. ഇവരുടെ ജാമ്യം വിചാരണ കോടതികള്‍ തള്ളിയിരുന്നു. പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് കള്ളനോട്ട് എത്തിക്കുന്നതില്‍ ഐഎസ്ഐയ്ക്ക് പങ്കുണ്ടെന്ന് നേരത്തെയും ഇന്ത്യ ആരോപിച്ചിരുന്നു. പിടിയിലായവരെ ചോദ്യം ചെയ്തതിലൂടെയാണ് കള്ളനോട്ടിന് പിന്നില്‍ ഐഎസ്ഐയ്ക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ ആരോപണം ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. അതിര്‍ത്തിയിലേക്ക് ഭീകരരെ കടത്തിവിടുന്നതുള്പ്പെടെയുള്ള ആരോപണങ്ങള്‍ ഐഎസ്ഐയ്ക്കെതിരെ നിലനില്‍ക്കെയാണ് കള്ളനോട്ട് കേസില്‍ എന്‍ഐഎയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തില്‍ ഐഎസ്ഐയ്ക്ക് പങ്കുണ്ടെന്ന ആരോപണം അവര്‍ നിഷേധിച്ചതുപോലെ കള്ളനോട്ട് കേസില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഐഎസ്ഐ ഉദ്യോഗസ്ഥരുടെ നിലപാട്. എന്‍ഐഎയുടെ റിപ്പോര്‍ട്ടും അവര്‍ നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: