റോം: നോബേല്‍ പുരസ്കാര ജേതാവും ഇറ്റാലിയന്‍ ജീവ ശാസ്ത്രജ്ഞയുമായ ലെവി മോണ്ടാക്ലിനി നൂറ്റിമൂന്നാമത്തെ വയസില്‍ അന്തരിച്ചു. കോശങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് 1986ല്‍ നൊബേല്‍ സമ്മാനം നേടിയത്. ക്യാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ കണ്ടുപിടിത്തം നിര്‍ണായക വഴിത്തിരിവായി.
സ്റ്റാന്‍ലി കോഹിനോടൊപ്പമാണു പുരസ്കാരം പങ്കിട്ടത്. മത വിശ്വാസത്തിന്റെ പേരില്‍ മുസോളിനിയുടെ ഫാസിസ്റ്റ് ഭരണത്തിന് കീഴില്‍ കടുത്ത വിവേചനം അനുഭവിച്ചിരുന്ന മോണ്ടാക്ലിനി രാജ്യത്തെ ഏറ്റവും ആദരണീയ വ്യക്തിത്വമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: