കൊച്ചി: ശ്രീമന്നാരായണീയ മഹോത്സവത്തിന് തുടക്കം കുറിച്ചുക്കൊണ്ട് പാവക്കുളം ക്ഷേത്രസന്നിധിയില്‍ (മേല്‍പ്പത്തൂര്‍ പുരി) 30ന് രാവിലെ 6ന് സൂര്യകാലടി ജയസൂര്യന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ മഹാഗണപതി ഹോമം നടക്കും. നാരായണീയ മഹോത്സവവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണവിഗ്രഹം വഹിച്ചുക്കൊണ്ടുള്ള രഥം മേല്‍പ്പത്തൂര്‍ ഇല്ലത്തെ പരദേവതാ ക്ഷേത്രമായ ചന്ദനക്കാവില്‍ നിന്ന് രാവിലെ 10ന് കലൂരില്‍ എത്തിച്ചേരും. 425 ക്ഷേത്രങ്ങളില്‍നിന്നും 425 നാരായണീയവും വഹിച്ചുക്കൊണ്ടുള്ള ശോഭായാത്രകളുംവാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രധാനവേദിയായ പാവക്കുളം ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. രാവിലെ 10ന് ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പുതിരിയുടെ കാര്‍മികത്വത്തില്‍ പ്രതിഷ്ഠയും കൊടിയേറ്റവും നടക്കും.
വൈകുന്നേരം നാല് മണിക്ക് ഉദ്ഘാടന സമ്മേളനവും തുടര്‍ന്ന് നാരായണീയ മഹാത്മ്യപ്രഭാഷണവും നടക്കും. ഡിസംബര്‍ 31 മുതല്‍ ജനുവരി 6വരെ രാവിലെ ഓങ്കാരം, സുപ്രഭാതം, നഗരസങ്കീര്‍ത്തനം എന്നിവ അഡ്വ.ഗോവിന്ദഭരതന്റെ നേതൃത്വത്തില്‍ നടക്കും. വൈകുന്നേരം വിവിധ ഉത്സവങ്ങള്‍ (ശ്രീസത്യസായി മഹോത്സവം, അമൃതോത്സവം, ചിന്മയോത്സവം, ഭജനോത്സവം, ആര്ഷജ്ഞാനോത്സവം) എന്നിവ വേദിയില്‍ നടക്കും. ഒരേവേദിയില്‍ ഇത്രയും ഉത്സവങ്ങള്‍ പങ്കിടുന്നതും, ഇത്രയും നാരായണ സമിതികള്‍ ഒന്നിച്ചിരുന്ന് പാരായണം ചെയ്യുന്നതും ഭാരതത്തില്‍ ആദ്യമായാണ്. 31ന് വൈകിട്ട് 8ന് നാദബ്രഹ്മം ടി.എസ്.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഭജനോത്സവം ജനുവരി ഒന്നിന് 6മണിക്ക് ശ്രീ സത്യസായി കേരള ഘടകം ഒരുക്കുന്ന സത്യസായി ഉത്സവം രണ്ടിന് വൈകിട്ട് 6ന് മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സംപൂജ്യ പൂര്‍ണാമൃതാനന്ദപുരി സ്വാമികളുടെ നേതൃത്വത്തില്‍ അമൃതോല്‍സവം, ജനുവരി മൂന്നിന് 6മണിക്ക് ചിന്മയാമിഷനും, ചിന്മയ വിദ്യാലയവും ഒരുക്കുന്ന ചിന്മയോല്സവം. നാലാം തീയതി 6മണിക്ക് വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ആര്ഷജ്ഞാനോത്സവവും നടക്കും.
പതിനാറായിരത്തെട്ട് ഭക്തര്‍, പതിനാറായിരത്തെട്ട് ശ്രീകൃഷ്ണ വിഗ്രഹങ്ങളില്‍ നടത്തുന്ന അര്‍ച്ചന ഈ മഹോത്സവത്തിന്റെ പ്രത്യേകതയാണ്. കലൂര്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ജനുവരി 5ന് ഉച്ചക്കഴിഞ്ഞ് 2മുതല്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് ഈ യജ്ഞം നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: