കിടങ്ങൂറ്: വൈക്കത്തഷ്ടമിക്ക് ആദ്യ കാണിക്ക ആദ്യ കാണിക്ക സമര്‍പ്പിച്ചത് കിടങ്ങൂറ് കൊച്ചുമഠത്തില്‍ ഗോപാലന് നായര്‍ . നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വടക്കൂംകൂറ് രാജാവാണ് നല്‍കിയത്. വടക്കൂംകൂറ് രാജഭരണകാലത്ത് അഷ്ടമി ഉത്സവം അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയും ആ സമയത്ത് ക്ഷേത്രത്തിലെ നായര്ഭടന്മാരുടെ നേതാവായിരുന്ന കറുകയില്‍ കൈമള്‍ തണ്റ്റെ ഭടന്മാരുമായെത്തി അക്രമികളെ ഓടിക്കുകയും ചെയ്തു. ഇതില്‍ സന്തുഷ്ടനായ രാജാവ് അഷ്ടമിക്ക് ആദ്യ കാണിക്ക സമര്‍പ്പിക്കാന്‍ അവകാശം നല്‍കുകയായിരുന്നു. രാജാവ് നല്കിയ ഈ അംഗീകാരത്തെ വൈക്കത്തപ്പണ്റ്റെ അനുഗ്രഹമായിട്ടാണ് കൊച്ചുമഠത്തില്‍ കുടുബക്കാര്‍ കാണുന്നത്. ഇന്ന് വെളുപ്പിന് ഉദയനാപുരത്തപ്പണ്റ്റെ വരവേല്പ്പിന് ശേഷമാണ് വൈക്കത്തപ്പന് ആദ്യ കാണിക്ക സമര്‍പ്പണം നടത്തിയത്. സ്വര്ണ്ണചെത്തിപ്പൂവാണ് ആദ്യ കാണിക്കയായി സമര്‍പ്പിച്ചത്. ക്ഷേത്രം വക കൊട്ടാരത്തില്‍ നിന്നും പ്രത്യേക തയ്യാറാക്കിയ പല്ലക്കില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആണ് സ്വര്ണ്ണച്ചെത്തിപ്പൂ അര്‍പ്പിക്കാന്‍ എത്തിയത്. കൊച്ചുമഠത്തില്‍ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന ആളിനാണ് ഈ ചടങ്ങിണ്റ്റെ അവകാശം. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഗോപാലന് നായര്‍ക്കാണ് ഇതിനുള്ള നിയോഗം. വ്രതനിഷ്ഠയോടെയാണ് കിടങ്ങൂരില്‍ നിന്നും ഈ സംഘം യാത്രതിരിച്ചത്. തൃക്കിടങ്ങൂറ് ക്ഷേത്രത്തിലും, ഉത്തമേശ്വരം ശിവക്ഷേത്രത്തിലും ഐശ്വര്യ ഗന്ധര്വ്വക്ഷേത്രത്തിലും ദര്‍ശനത്തിനു ശേഷം രാജാവ് നല്കിയ ഉടവാളുമായാണ് യാത്ര പുറപ്പെട്ടത്. ഈ അനുഷ്ഠാനത്തിണ്റ്റെ ചെലവ് മുഴുവന്‍ വഹിക്കുന്നത് കുടുംബാംഗങ്ങള്‍ തന്നെയാണ്. കര്‍ഷകനായ ഗോപാലന് നായര്‍ ഭാര്യയും നാലു മക്കള്‍ക്കും ഒപ്പം കട്ടപ്പനയിലാണ് താമസം. സംഘം കുംടുംബസമേതമാണ് വൈക്കത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: