പെരിയ : മലയാളത്തില്‍ ഇന്ന് കവികളില്ലെന്നും കവിത മരിച്ചുപോയെന്നും പ്രശസ്ത കഥാകൃത്ത് ടി പത്മനാഭന് പരിഭവിച്ചു. പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിണ്റ്റെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ചിത്രകം എന്ന പുസ്തകത്തിണ്റ്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കവിതയില്‍ നിന്ന് ലഭിക്കുന്ന അനുഭൂതി അനിര്വ്വചനീയമാണെങ്കിലും മലയാളത്തില്‍ അതിണ്റ്റെ ഉറവ വറ്റിയിരിക്കുകയാണ്. അക്കിത്തവും ഒഎന്‍വിയും സുഗതകുമാരിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയുമൊക്കെ കവികളാണ് പക്ഷെ എല്ലാവരും എണ്റ്റെ പ്രായക്കാരായ വൃദ്ധര്‍. ഇന്നിംഗ്സ് കഴിഞ്ഞവര്‍. ഇവരൊക്കെ പോയാല്‍ മലയാള കവിതയുടെ ഭാവിയെക്കുറിച്ച് ഓര്‍ക്കാനേ പറ്റുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കവികള്‍ ചെയ്യുന്നത് ഒരു വാചകം മൂന്നായി മുറിച്ച് അട്ടിവെക്കുകയാണ്. വാചകങ്ങള്‍ വ്യാകരണ പിശകു കൊണ്ട് നിറഞ്ഞതാണെന്നും അദ്ദേഹം പരിഹസിച്ചു. യഥാര്‍ത്ഥ കവിത എഴുതുകയല്ല എഴുതിപോവുകയാണെന്നും ഉറവായായി ഹൃദയത്തില്‍ നിന്നും വരുന്നതാണ് യഥാര്‍ത്ഥ കവിതയെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യം മഹത്തായ ഒരു കാര്യമാണ്. എന്നാല്‍ അതിലും മഹത്തരമാണ് കവിത. വിദ്യാലയത്തെ സൃഷ്ടിക്കുന്നത് അധ്യാപകരാണെന്നും കെട്ടിടങ്ങളോ സ്ഥല സൗകര്യങ്ങളോ അല്ലെന്നും ചിക്കാഗോ സര്‍വ്വകലാശാലയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അവിടുത്തെ കെട്ടിടങ്ങളൊക്കെ പഴഞ്ചനാണ്. എന്നാല്‍ അവിടെയുള്ള അധ്യാപകരില്‍ ൧൮ പേര് നോബല്‍ സമ്മാനം നേടിയവരും മറ്റുതരത്തിലുള്ള അംഗീകാരം നേടിയവരുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടി പത്മനാഭന്, പ്രിന്‍സിപ്പല്‍ കെ എം വിജയകൃഷ്ണന് ആദ്യ കോപ്പി നല്‍കിയാണ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചത്. ടി എന്‍ പ്രകാശ് മുഖ്യാതിഥിയായിരുന്നു. സുകുമാരന്‍ പെരിയച്ചൂറ്‍, പുസ്തക പരിചയം നടത്തി. ഡോ കെ ജി പൈ, വി വി പ്രഭാകരന്, കെ വേണുഗോപാലന്‍ നമ്പ്യാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി വി സോമന് സ്വാഗതവും ശൈലജ ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: