കാസര്‍കോട് : രാജ്യത്ത് നിലവിലുള്ള എന്‍ഡോസള്‍ഫാന്‍ ഉപയോഗം രണ്ടു കൊല്ലത്തേക്ക് കൂടി തുടരാമെന്ന് സുപ്രീം കോടതിയില്‍ വിദഗ്ധ സമിതി നല്കിയ റിപ്പോര്‍ട്ട് ന്യായീകരിക്കുന്നത് കീടനാശിനി ലോബിയുടെ വാദത്തെ. അസംസ്കൃത വസ്തുക്കളുടെയും ഉത്പാദിപ്പിച്ചതിണ്റ്റെയും സ്റ്റോക്ക് തീരുന്നതുവരെ എന്‍ഡോസള്‍ഫാന്‍ രാജ്യത്തിനകത്ത് വിറ്റഴിക്കാനും വിദേശത്തേക്ക് കയറ്റി അയ്ക്കാനും അനുമതി നല് കണമെന്ന് എന്‍ഡോസള്‍ ഫാന്‍ കമ്പനികള്‍ നേര ത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കാസര്‍കോട്ടുള്‍പ്പെടെ രാജ്യത്തെ ആയിരക്കണക്കിന് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിതം അവഗണിച്ച് കീടനാശിനി ലോബിയുടെ വാദത്തിന് പിന്തുണ നല്‍കുകയാണ് റിപ്പോര്‍ട്ടിലൂടെ വിദഗ്ധസമിതി ചെയ്തതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് മുന്‍കൈയ്യെടുക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ഒളിച്ചുകളി തുടരുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതികള്‍ നിരോധനത്തെക്കുറിച്ച് വ്യക്തമായ നിലപാടറിയിക്കാതിരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി തന്നെ സമിതിയെ നിയോഗിച്ചത്. രാജ്യത്ത് കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ എന്ത് ചെയ്യണമെന്നതിനെക്കുറിച്ചും നിരോധനം തുടരുന്നത് സംബന്ധിച്ചും മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ കൃത്യമായ നിലപാടറിയിക്കാനായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശം. ഉത്പാദകരുടെ കൈവശമുള്ള അസംസ്കൃത വസ്തുക്കളില്‍ നിന്ന് എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിക്കാനും രണ്ട് കൊല്ലത്തേക്ക് ഉപയോഗിക്കാനും അനുമതി നല്‍കണമെന്നാണ് വിദഗ്ധ സമിതി കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതേ അഭിപ്രായമാണ് മുന്‍കാലങ്ങളില്‍ കേന്ദ്ര കൃഷി മന്ത്രാലയവും നിരോധനത്തെ എതിര്‍ക്കുന്ന കമ്പനികളും പ്രകടിപ്പിച്ചിരുന്നത്. എന്‍ഡോസള്‍ഫാന്‍ ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് സമ്മതിക്കുന്ന വിദഗ്ധ സമിതി ഇത്രയും മാരകമായ കീടനാശിനി രണ്ട് കൊല്ലം കൂടി ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചതിലെ യുക്തിയും ചോദ്യം ചെയ്യപ്പെടുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനം കാര്‍ഷികമേഖലയെ ബാധിക്കുമെന്ന സമിതിയുടെ അഭിപ്രായത്തിനും അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. എന്‍ഡോസള്‍ഫാന്‍ ബദലായി നൂറില്‍പ്പരം കീടനാശിനികള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കൃഷി ശാസ്ത്രഞ്ജന്മാര് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നിരോധനം രാജ്യത്തിണ്റ്റെ ഭക്ഷ്യ സുരക്ഷയെ ബാധിക്കുമെന്ന സമിതിയുടെ കണ്ടെത്തല്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുവാന്‍ വേണ്ടിയുള്ളതാണ്. കാസര്‍കോടിണ്റ്റെ കരള്‍ പിളരും കാഴ്ചകളാണ് മറ്റ് പല രാജ്യങ്ങളിലും എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് പ്രേരണയായത്. ൨൦൧൧ ഒക്ടോബറില്‍ ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു കൊണ്ട് സുപ്രീം കോടതി ഉത്തരവിറങ്ങി. ഇതിനു പിന്നാലെയാണ് ശേഖരിച്ചുവച്ചിരിക്കുന്ന കീടനാശിനി രാജ്യത്ത് ചിലവഴിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കമ്പനികള്‍ കോടതിയെ സമീപിച്ചത്. അന്താരാഷ്ട്ര നിയമമനുസരിച്ച് നിരോധത്തിനുശേഷം ഘട്ടംഘട്ടമായാണ് എന്‍ഡോസള്‍ഫാന്‍ ഒഴിവാക്കുന്നതെന്ന് ന്യായീകരിച്ച സമിതി കീടനാശിനി കമ്പനിയെ കോടതിയില്‍ പൂര്‍ണ്ണമായും പിന്താങ്ങുകയായിരുന്നു. അന്താരാഷ്ട്ര നിയമത്തിലെ സാങ്കേതിക പ്രശ്നത്തെ കൂട്ടുപിടിച്ച് നിരോധനം നീട്ടാനുള്ള കമ്പനി ശ്രമത്തെ കേന്ദ്രസര്‍ക്കാരാണ് ശക്തമായ നടപടിയിലൂടെ തിരുത്തിക്കേണ്ടത്. ഗവണ്‍മെണ്റ്റ് ഓഡിന ന്‍സിലൂടെ നിരോധനം പൂര്‍ണ്ണമായി നടപ്പില്‍ വരുത്താന്‍ സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. എന്നാല്‍ എന്‍ ഡോസള്‍ഫാന്‍ കമ്പനികളും കൃഷി ശാസ്ത്രജ്ഞന്മാരും രാഷ്ട്രീയ ഉദ്യോഗസ്ഥ വൃന്ദവും ഉള്‍പ്പെടുന്ന ലോബിക്കുമുന്നില്‍ സര്‍ക്കാര്‍ നടപടിക്ക് മടിക്കുകയാണ് ഗവണ്‍മെണ്റ്റ് ശമ്പളം പറ്റുന്ന കൃഷിശാസ്ത്രഞ്ജന്മാരും വകുപ്പുകളും എന്‍ഡോസള്‍ഫാനനുകൂലമായി പ്രചരണം തന്നെ നടത്തുന്നുണ്ട്. അടുത്തിടെ കാസര്‍കോട് നടന്ന സ്വദേശി ശാസ്ത്ര കോണ്‍ഗ്രസില്‍ എന്‍ഡോസള്‍ഫാനെ ന്യായീകരിക്കുന്ന പ്രബന്ധമവതരിപ്പിച്ചത് വിവാദമായിരുന്നു. എന്‍ഡോസള്‍ഫാന്‍ ലോബിക്കു വേ ണ്ടി നിലകൊള്ളുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ അവിശ്വാസം രേഖപ്പെടുത്തിയാണ് സുപ്രീം കോടതി തന്നെ പുതിയ സമിതിയെ നിയോഗിച്ചത്. എന്നാല്‍ പുതിയ സമിതിയും കീടനാശിനി കമ്പനിയുടെ പ്രചാരകന്മാരാകുന്നത് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: