തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മിനിബൈപാസിലെ തട്ടപ്പിള്ളിപാലത്തില് പിഡബ്ല്യുഡി നേരിട്ട് നടത്തുന്ന ടോള്‍പിരിവ് കരാറുകാര്‍ക്കുവേണ്ടി മുന്ന് ഷിഫ്റ്റ് സമ്പ്രദായത്തില്‍ പിരിക്കേണ്ട ടോള്‍ ഇപ്പോള്‍ രണ്ട് ഷിഫ്റ്റ് രീതിയില്‍ ആണ്, ബാക്കിയുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ക്ക് ടോള്‍ കൊടുക്കാതെപോകാം. ടോള്‍പിരിവുകാര്‍ ഉണ്ടെങ്കിലും എല്ലാവഹനങ്ങളില് നിന്നും ടോള്‍പിരിവ് ഇല്ല. ടോള്‍പിരിവ് ലേലം ചെയ്യുമ്പോള്‍ തുകകുറച്ച് കാണിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ആക്ഷേപമുണ്ട്. ഇതുകരാറുകാരന് സഹായകമാണ്. മൂന്ന് ഷിഫ്റ്റിനും കൂടി ഒരു ദിവിസം 17 തൊഴിലാളികള്‍. ഒരാള്‍ക്ക് 300 രൂപ പ്രകാരം ആകെ 5100 രൂപ ചിലവ്. പാലത്തിന്റെ ഒരു ദിവസത്തെ ഏകദേശ വരുമാനം 9000 രൂപ. മട്ടാഞ്ചേരിയില്‍ നിന്നുള്ളവരാണ് തൊഴിലാളികള്‍. ഇവര്‍ ഏതോകരാറുകാരന്റെ, ആളുകളാണെന്നാണ് പറയപ്പെടുന്നത് 2013 മാര്‍ച്ച് വരെ പിഡബ്ല്യുഡി പിരിവ് നടത്തും. അതിനുള്ളില്‍ ലേലം ചെയ്ത് 2013 ഏപ്രില്‍ മുതല്‍ ലേലം കൊള്ളുന്ന ആള് ടോള്‍പിരിക്കും.
ഈ പാലത്തിന് യഥാര്‍ത്ഥത്തില്‍ 5 കോടിരൂപയില്‍ താഴെയാണ് നിര്‍മ്മാണചിലവ്. 5 കോടിയില്‍ താഴെ ചിലവ് വരുന്ന പാലത്തിന് ടോള്‍ പിരിക്കാന്‍പാടില്ല എന്നുള്ളതുകൊണ്ട് കണ്ണന്‍കുളങ്ങര മുതല്‍ ഗാന്ധിസ്ക്വയര്‍ വരെ 2295 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയും ഉള്ള റോഡിന്റെ വര്‍ക്കും ചേര്‍ന്ന് ഏകദേശം 6 കോടി 21 ലക്ഷം രൂപയാണ് ചെലവ്. സര്‍ക്കാരും പിഡബ്ല്യുഡിയും കരാറുകാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: