ആലുവ: വൃക്കരോഗിയായ യുവാവിന് വേണ്ടി തെരുവ് ഗാനമേള നടത്തിവ്യാപകമായി പണം സമാഹരിച്ച് തട്ടിപ്പ് നടത്തിയ സംഘം പോലിസ് ഒത്താശയോടെ മുങ്ങിയതായി പരാതി. വഞ്ചിതരായയുവാവും നിര്ധനകുടുംബവും വൃക്കമറ്റീവ്ക്കല് ശസ്ത്രക്രിയക്ക് പണമില്ലാതെവലയുന്നു. പൊറഞ്ഞിശ്ശേരി അഭയ ഭവന് റോഡില്‍ തൃശൂര്‍ കുട്ടപ്പന്റെ മകന് വിനീതാണ് (26) തട്ടിപ്പിനിരയായത്. കൊച്ചിന് സരിഗ, കൊച്ചിന് ഡയമണ്ട്, ഓര്‍ക്കസ്, കൊച്ചിന് ശ്രീരാഗം എന്നീപേരിലാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് ഭീമമായതുകകള് പിരിക്കുന്നത്. കടുങ്ങല്ലൂര്‍ മുപ്പത്തടം സ്വദേശി സുധീര്‍, കേശവദാസ് എന്നിവരടങ്ങുന്ന സംഘമാണ് വിനീതിനെ കബളിപ്പിച്ചത്. വൃക്കകള്‍ തകരാറിലായ വിനീതിന് ആഗസ്റ്റ് 24നാണ് ശസ്ത്രക്രിയ തീരുമാനിച്ചത്. അമ്മവൃക്ക നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇതിനുള്ള പരിശോധനകളും നടപടിക്രമങ്ങളും കഴിഞ്ഞു. ശസ്ത്രക്രയക്ക് ആറ് ലക്ഷം വേണം. ഇതിലേറെ പണം വിനീതിന്റെ രോഗം പറഞ്ഞ് ഗാനമേള നടത്തിയ സംഘം പിരിച്ചെടുത്തിട്ടുണ്ടെന്ന് വിനീതിന്റെ പിതാവ് കുട്ടപ്പന് പത്രസമ്മേളനത്തില്‍ പറഞ്ഞു. തൃശൂര്‍, മലപ്പുറം ജില്ലകളിലെ നിരവധിയിടങ്ങളില്‍ അവര്ഗാനമേള നടത്തി പണം പിരിച്ചു. ഇതില്‍ ഒരു പൈസപോലും തന്നില്ലെന്ന് ആ പിതാവ് ദുഖ:ത്തോടെ പറഞ്ഞു. വിനീതിന്റെ ശസ്ത്രക്രിയക്ക് ഗാനമേള നടത്തി പണം കണ്ടെത്താമെന്ന വാഗ്ദാനവുമായി സുധീറും, കേശവദാസും കുട്ടപ്പനെ സമീപിക്കുകയായിരുന്നു. ഇത് കുടുംബത്തിന് വലിയ പ്രതീക്ഷയാണ് നല്‍കിയത്. ഗാനമേള നടത്താന്‍ 25 ദിവസത്തെ അനുമതി കുട്ടപ്പന് തന്നെയാണ് മകന്റെ രോഗവിവരം കാണിച്ച് ജില്ല പോലീസ് സൂപ്രണ്ടില്‍ നിന്നും വാങ്ങികൊടുത്തത്. വിനീതിന്റെ ഫോട്ടോയും രോഗവിവരങ്ങളും സഹിതമുള്ള നോട്ടീസുകള്‍ വിതരണം ചെയ്താണ് സംഘം ഗാനമേള നടത്തിയിരുന്നത്. തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ സാക്ഷ്യപത്രവും കുട്ടപ്പന് ഇവര്‍ നല്‍കിയിരുന്നു. ഗാനമേള 23 ദിവസം പിന്നിട്ടിട്ടും പണം നല്‍കിയില്ലെന്ന് മാത്രമല്ല ഫോണ്‍വിളിച്ചാല്‍ പ്രതികരണവും ഉണ്ടായില്ല. വഞ്ചിതനായ കുട്ടപ്പന് എസ്പിക്ക് പരാതി നല്കി. എസ്പിയുടെ നിര്‍ദ്ദേശപ്രകാരം കൊടുങ്ങല്ലൂര്‍ പോലീസിലും പരാതിനല്‍കി. ഇതിനുശേഷം ഗുരുവായൂരില്‍ ഗാനമേള നടത്തുന്നവിവരമറിഞ്ഞ് പോലീനെ അറിയിച്ചപ്പോള്‍ ഗാനമേള സംഘത്തെയും വാഹനവും സൗണ്ട് സെറ്റും പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ പോലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് കുട്ടപ്പന് പറഞ്ഞു. കൊടുങ്ങല്ലൂര്‍ പോലീസില്‍ ഹാജരാകാന്‍ പറഞ്ഞ് ഗുരുവായൂര്‍ പോലീസ് സംഘത്തെ വിട്ടയച്ചു. എന്നാല്‍ സംഘം കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകാതെ സ്ഥലം വിട്ടു. പിടിയിലായപ്പോള്‍ സംഘം വാഗ്ദാനം ചെയ്ത 15,000 രൂപയും കുട്ടപ്പന് നല്‍കിയില്ല. ഏതാനും ദിവസം മുമ്പ് പിടികൂടിയ വാഹനവും സൗണ്ട് സെറ്റും കൂടി ഗുരുവായൂര്‍ പോലീസ് വിട്ടുകൊടുക്കുകയായിരുന്നു. ഇതോടെ ഗാനമേള സംഘത്തിന് പുറമെ പോലീസും ഹതഭാഗ്യരായ ഈ പിതാവിനെയും മകനെയും കയ്യൊഴിയുകയായിരുന്നു. പോലീസ് നടപടി ദുരുഹമാണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. മകന്റെ ശസ്ത്രക്രിയക്ക് പണം കണ്ടെത്താന്‍ ഉദാരമതികളുടെ കനിവ് തേടിയുള്ള നെട്ടോട്ടത്തിലാണ് പിതാവ്. വാടക വീട്ടിലാണ് കുട്ടപ്പനും കുടുംബവും താമസം. നീതിലഭിക്കണമെന്നാവശ്യപ്പെട്ട് ആലുവ റൂറല്‍ എസ്പിക്ക് കുട്ടപ്പന് പരാതിനല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: