ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഭീകരാക്രമണം നടത്താന്‍ ശ്രമിച്ച 21 വയസ്സുള്ള ബംഗ്ലാദേശുകാരന് പിടിയില്‍. ക്വാസി മുഹമ്മദ് റെസ്സ്വാനുള് ഹസ്സന് നഫീസ് എന്ന ബംഗ്ലാദേശി യുവാവ് ജനുവരിയില്‍ അമേരിക്കയില്‍ എത്തിയത് അല്‍ഖ്വയ്ദയുടെ ഘടകം സ്ഥാപിക്കാനും അമേരിക്കയില്‍ ഉടനീളം ആക്രമണം ലക്ഷ്യമിട്ടുമായിരുന്നു.
ലിബര്‍ട്ടി സ്ട്രീറ്റിലെ ഫെഡറല്‍ റിസര്‍വ്വ് ബാങ്ക് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തന്നെ തന്ത്രപൂര്‍വ്വം കൈമാറിയ വസ്തു ഉപയോഗിച്ചായിരുന്നു യുവാവിന്റെ സ്ഫോടന ശ്രമം.
ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്, ഫെഡറല്‍ ബാങ്ക്, മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങള്‍ യുവാവിന്റെ ആക്രമണ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഉദ്ദേശിച്ചുള്ള നഫീസിന്റെ ലേഖനവും പിടിച്ചെടുത്തിട്ടുണ്ട്. അമേരിക്കയെ തകര്‍ക്കാന്‍ താന്‍ ലക്ഷ്യമിടുന്നതായി ലേഖനത്തില്‍ പറയുന്ന യുവാവ് ഇതിനായി അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ആക്രമിക്കുന്നതാണ് എളുപ്പമെന്നും പറയുന്നു. സ്ത്രീകളുടെയും കുട്ടുകളുടെയും മരണത്തെ നഫീസ് ന്യായീകരിക്കുന്നത് അല്‍ഖ്വയ്ദാ സ്ഥാപകന്‍ യു.എസ്.എമാ ബിന്‍ ലാദന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: