ലണ്ടന്‍: താലീബാന് ഭീകരരുടെ വെടിയേറ്റു ചികിത്സയില്‍ കഴിയുന്ന മനുഷ്യാവകാശപ്രവര്‍ത്തക മലാല യുസഫിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് ബ്രിട്ടണിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മലാലയുടെ നില മെച്ചപ്പെടുമെന്നും ഇവള് പഴയപോലെ തന്നെ ആകുകയും ചെയ്യുമെന്നും ഇവര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മലാലയെ വിദഗ്ധ ചികിത്സക്കായി ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ആശുപത്രിയിലേക്ക് മാറ്റിയത്.ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ഡേവിഡ് റോസര്‍ ആണ് മലാലയെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് പ്രതീഷ പ്രകടിപ്പിച്ചത്. എന്നാല്‍ തിരിച്ചുവരവ് അത്ര എളുപ്പമല്ലെന്നും അദ്ദേഹം സൂചന നല്കി.
മലാലയെ പല പരിശോധനകള്‍ക്കും വിധേയമാക്കി വരികയാണെന്നും ആരോഗ്യ നില മെച്ചപ്പെട്ടതായുള്ള വിവരം അധികം വൈകാതെ നല്കാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആശുപത്രി വക്താവ് പറഞ്ഞതായി ബിബീസി റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ചയായി റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മലാലയുടെ തലയോട്ടിയില്‍ നിന്നും വെടിയുണ്ട ഡോക്ടര്‍മാര്‍ പുറത്തെടുത്തിരുന്നു.തുടര്‍ ചികിത്സ നല്‍കാമെന്ന ബ്രിട്ടന്റെ വാഗ്ദാനപ്രകാരമാണ് മലാലയെ അങ്ങോട്ട് മാറ്റിയത്.
സുരക്ഷ മുന്‍നിര്‍ത്തി ആശുപത്രിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടില്ല. ബ്രിട്ടനിലേക്ക് മാറ്റാനുള്ള തീരുമാനം സൈന്യവും ഭരണകൂടവും ഒന്നിച്ചെടുക്കുകയായിരുന്നെന്ന് പാക്കിസ്ഥാന് ആഭ്യന്തരമന്ത്രി റഹ്മാന് മാലിക് പറഞ്ഞു.
മലാലക്കെതിരായ ആക്രമണം പാക്കിസ്ഥാനെയും ലോകത്തെയും ഞെട്ടിച്ചുവെന്നും മലാലയുടെ ധീരത എല്ലാവര്ക്കും മാതൃകയാണെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹോഗ് പറഞ്ഞു. തീവ്രവാദ ശക്തികളെ നേരിടുന്നതില്‍ പാക്കിസ്ഥാനുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: