മയ്ദുഗിരി: നൈജീരിയയില്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു സൈനികന് ഉള്‍പ്പടെ 30 പേര് മരിച്ചു. വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലാണ് ആക്രമണം ഉണ്ടായത്. മയ്ദുഗിരിയല് സൈനിക വാഹനവ്യൂഹത്തിനു നേരെ ബൊക്കെ ഹറാം തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തിനു ശേഷമാണ് സൈന്യം വെടിവയ്പ്പ് നടത്തിയത്.
ഏറ്റുമുട്ടലില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായതായിയും പ്രദേശിക വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. തോക്കുകളും മാരകമായുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് സൈന്യം ഏറ്റുമുട്ടല്‍ നടത്തിയത്. വെടിവെയ്പ്പ് കൂടാതെ സ്ഫോടനങ്ങള്‍ ഉണ്ടായതായും സൈന്യം അറിയിച്ചു.
അതേസമയം കൊല്ലപ്പെട്ടവര്‍ സാധരണക്കാരാണെന്നാണ് സൈന്യം നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. തീവ്രവാദവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും സൈന്യക വക്താവ് സഹീര്‍ മുസ അറിയിച്ചു. സംഭവത്തിന്റെ ഉത്തരവാദിതത്തം ബോക്കൊ ഹറാം തീവ്രവാദികള്‍ ഏറ്റെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: