നാഗ്പൂര്‍: രാജ്യത്തിന് തന്നെ ഗുരുതര ഭീഷണിയായി മാറിയിരിക്കുന്ന ബംഗ്ലാദേശി മുസ്ലീങ്ങളുടെ നുഴഞ്ഞുകയറ്റം ഉയര്‍ത്തുന്ന ആപത്തിനെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് ആര്‍എസ്‌എസ് നിര്‍ദ്ദേശിച്ചു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റ പ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമ്മേളനങ്ങളും സെമിനാറുകളും നടത്തി ജനശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് ആര്‍എസ്‌എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
ബംഗ്ലാദേശില്‍ നിന്നും നിയമവിരുദ്ധമായി വന്‍തോതില്‍ നുഴഞ്ഞുകയറിവന്നവര്‍ അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ മേഖലയില്‍ തങ്ങളുടെ എണ്ണം നിരന്തരമായി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നടന്നുവരുന്ന നരഹത്യയുള്‍പ്പെടെയുള്ള അക്രമസംഭവങ്ങളുടെ ഫലമായി വിവിധ പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ സംഘര്‍ഷഭരിതമാണ്. വ്യാപകമായ അക്രമങ്ങളിലും തീവെയ്‌പ്പിലും 78 പേര്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ജനങ്ങള്‍ ഓടിപ്പോകുകയും ചെയ്തു. അതേത്തുടര്‍ന്ന് മുംബൈ, ലക്നൗ, കാണ്‍പൂര്‍, ബറേലി തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ അക്രമസംഭവങ്ങള്‍ ജനങ്ങളെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.
ഭാരതത്തിലെ എല്ലാ പ്രമുഖ നഗരങ്ങളിലും ഈ നുഴഞ്ഞുകയറ്റക്കാര്‍ കടന്നെത്തിക്കഴിഞ്ഞു. തലസ്ഥാനമായ ഡല്‍ഹിയിലും ചില മഹാനഗരങ്ങളിലും മറ്റു വന്‍ നഗരങ്ങളിലും ഇവരുടെ ജനസംഖ്യ ആശങ്കാജനകമാംവിധം വര്‍ദ്ധിക്കുകയാണ്. രാജ്യത്തെ ഇത്തരക്കാരുടെ എണ്ണം കോടികളാണെന്ന് സര്‍ക്കാരിന്റെ വ്യത്യസ്ത അന്വേഷണ ഏജന്‍സികളും ഉറപ്പാക്കിയിട്ടുണ്ട്. ഈ നുഴഞ്ഞുകയറ്റക്കാര്‍ ജനസംഖ്യാപരമായ സന്തുലനത്തെ അപകടകരമായ തരത്തില്‍ മാറ്റിമറിച്ചുകൊണ്ട് സാമൂഹികവും സാംസ്ക്കാരികവുമായ ഇഴയടുപ്പത്തെ അട്ടിമറിക്കുന്നത് നാടിന്റെ സുരക്ഷിതത്വത്തിന് വലിയ വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണ്. ഇവരുടെ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ സാമ്പത്തിക-രാഷ്‌ട്രീയമേഖലകളിലും വിവിധ പ്രകാരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിരി
ക്കുകയാണ്. അതിനാല്‍ ഗുരുതരമായ ഈ ആപത്തിനെക്കുറിച്ച് മുഴുവന്‍ ഭാരതീയരെയും ബോദ്ധ്യപ്പെടുത്തേണ്ടതും ഉചിതമായ പരിഹാരങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതും ആവശ്യമാണെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി. ആസമിലെ പീഡിതജനതയുടെ ഇടയില്‍ നടന്നുവരുന്ന സേവന-സഹായപ്രവര്‍ത്തനങ്ങളുമായി എല്ലാ വിധത്തിലും സഹകരിക്കണമെന്ന് സുരേഷ്ജോഷി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: