ദമാസ്കസ്: സിറിയന്‍ വിമതസേനയുടെ ആസ്ഥാനം തുര്‍ക്കിയില്‍നിന്ന് സിറിയയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. റിബല്‍ ഫ്രീ സിറിയന്‍ ആര്‍മിയാണ് അവരുടെ ആസ്ഥാനം മാറ്റുന്നത്. ഫ്രീ സിറിയന്‍ ആര്‍മി നേതാവ് റിയാദ് അല്‍ അസദ് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത പ്രസംഗത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ സിറിയയില്‍ എവിടെയാകും എഫ്എസ്എയുടെ പുതിയ ഹെഡ്ക്വാര്‍ട്ടേഴ്സ് എന്ന് അസദ് വ്യക്തമാക്കിയിട്ടില്ല. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ പ്രവര്‍ത്തിച്ച മുഖ്യ സായുധ സേനകളില്‍ ഒന്നാണ് എഫ്എസ്എ. പോരാട്ടം നടത്തുന്ന വിമതരില്‍ ശക്തമായ വിഭാഗമാണിത്. എല്ലാ റിബല്‍ ഗ്രൂപ്പുകളേയും യോജിപ്പിച്ച് പ്രവര്‍ത്തിക്കാനാണ് ഇവര്‍ ആസ്ഥാനം മാറ്റുന്നതെന്നാണ് സൂചന.
ആസ്ഥാനം സിറിയയിലേക്ക് തന്നെ മാറ്റുന്നതോടെ പോരാട്ടം ശക്തമാകുമെന്നാണ് സൂചനകള്‍. തലസ്ഥാനമായ ദമാസ്കസ് കീഴടക്കാനുള്ള നീക്കം ഉടന്‍ ആരംഭിക്കുമെന്ന് വിമതല്‍ പ്രഖ്യാപിച്ചു. രാജ്യത്തിനെതിരെ വിമതര്‍ നടത്തുന്ന യുദ്ധം വിജയിക്കില്ലെന്ന് പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വിമതരുടെ ഈ നീക്കം.
രാജ്യത്തിനെതിരെ ഒരുകൂട്ടം സംഘടനകള്‍ നടത്തുന്നത് തീവ്രവാദമാണെന്നും അസദ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: