കോട്ടയം: കേരള വിശ്വകര്‍മ്മസഭ കോട്ടയം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ഋഷിപഞ്ചമി ആഘോഷിക്കും. കരയോഗങ്ങളില്‍ ശാഖാംഗങ്ങളുടെയും കേരള വിശ്വകര്മ്മയുവജനഫെഡറേഷന്റെയും നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുന്നത്. രാവിലെ വിശ്വകര്‍മ്മദേവപൂജ, ഋഷിപഞ്ചമിസന്ദേശം, പ്രഭാഷണം, മധുരപലഹാരവിതരണം, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും.
വിശ്വകര്‍മ്മസഭ 201-ാം നമ്പര്‍ വടവാതൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ഋഷിപഞ്ചമി ആഘോഷം ഇന്ന് നടക്കും. വിശ്വകര്‍മ്മദേവപൂജ, ഋഷിപഞ്ചമിസന്ദേശം, പ്രഭാഷണം, മധുരപലഹാരവിതരണം, സാംസ്കാരിക സമ്മേളനം എന്നീ പരിപാടികള്‍ ഉണ്ടായിരിക്കും.
മുണ്ടക്കയം: വിശ്വകര്മ്മമഹാസഭ മുണ്ടക്കയം കാഞ്ഞിരപ്പള്ളി മേഖലാ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഋഷിപഞ്ചമി ദിനാചരണം ഇന്ന് കാഞ്ഞിരപ്പള്ളി ശ്രീദേവിവിലാസം വെള്ളാളസമാജം ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9 ന് പതാക ഉയര്‍ത്തല്‍, പുഷ്പാര്‍ച്ചന, വിശ്വകര്‍മ്മ ദേവസ്തുതിഗീതാലാപനം എന്നിവ നടക്കും.
ഉച്ചകഴിഞ്ഞ് നടക്കുന്ന പൊതുസമ്മേളനതില്‍ മേഖലാ കണ്‍വീനര്‍ വി.ജി തങ്കപ്പന് അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ഇല്ലിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയന് സെക്രട്ടറി എ.എസ് രവീന്ദ്രന് സ്വാഗതം പറയും. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനീയര്‍ പി.ഐ കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും. സജികുമാര്‍ എസ്. ശര്‍മ്മ, കെ.പി വിശ്വനാഥന്, കെ.എന്‍ മോഹന്‍ദാസ്, സരസമ്മ മുരളീധരന്,ശോഭനചന്ദ്രന്‍, ബിജി സുദര്ശനന്, എം. സോമന് എന്നിവര്‍ പ്രസംഗിക്കും.
വിശ്വകര്‍മ്മസഭ ചിങ്ങവനം കുഴിമറ്റം ശാഖയുടെ ആഭിമുഖ്യത്തില്‍ ഋഷിപഞ്ചമിദിനം ആഘോഷിക്കും. രാവിലെ 8 മണിക്ക് പതാക ഉയര്‍ത്തല്‍, വിശ്വകര്മ്മസ്തുതിഗീതാലാപനം, അന്നദാനം, പ്രഭാഷണം എന്നിവ നടക്കും.
തിരുവഞ്ചൂര്‍: ഋഷിപഞ്ചമി ഏകോപനസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഋഷിപഞ്ചമി ആഘോഷിക്കും. രാവിലെ 10.30 ന് തിരുവഞ്ചൂര്‍ ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ നിന്നും ശോഭായാത്ര ആരംഭിച്ച് വടക്കേടത്ത് അന്നപൂര്‍ണ്ണേശ്വരി ദേവീക്ഷേത്രത്തില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: