കാട്ടാക്കട: കാട്ടാക്കട.ജൂവലറിയില്‍ നിന്നും ആഭരണങ്ങള്‍ മോഷ്ടിച്ച മുഴുവന്‍ പ്രതികളും പൊലീസ് പിടിയിലായതായി സൂചന}. സ്വര്‍ണ്ണം തട്ടിയെടുത്ത് പകരം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ വച്ച് തട്ടിപ്പ് നടത്തുകയായയിരുന്നു. കാട്ടാക്കട അഭിഷേകം ജൂവല്ലറിയില്നിന്നാണു ഇവിടത്തെ ജീവനക്കാര്‍ തട്ടിപ്പു }നടത്തിയത്. നേരത്തെ പിടിയിലായ ജൂവല്ലറി മാനേജര്‍ ഐജോസെബാസ്റ്റ്യന്റെ കൂടെ തട്ടിപ്പിന് കൂട്ടുനിന്ന മൂന്ന് പേരാണു പിടിയിലായത്. മാനേജരെ കാട്ടാക്കട കോടതി റിമാന്റ് ചെയ്തിരുന്നു. മാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ കൂടി അറസ്റ്റു ചെയ്തത്്. ഇവരെപറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല.അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് കരുതുന്നു. മൂന്ന് കിലോയോളം സ്വര്‍ണ്ണം തട്ടിയെടുത്തതായാണ് പരാതി. മോഷ്ടിച്ച സ്വര്‍ണ്ണം മാനേജരും മറ്റു മൂന്ന് പേരും ചേര്‍ന്ന് കടയില്‍ നിന്നും മാറ്റി പകരം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ വയ്ക്കുകയായിരുന്നു. കാട്ടാക്കടയിലെ ചില ജൂവലറികളില്‍ തന്നെ സ്വര്‍ണ്ണം ഇടനിലക്കാരന് വഴി വില്‍ക്കുകയായിരുന്നു.തട്ടിച്ചെടുത്ത സ്വര്‍ണ്ണം വാങ്ങിയ ജൂവലറികളില്‍ പോലീസ് റെയിഡ് നടക്കുമെന്നും സൂച. തട്ടിയെടുത്ത സ്വര്‍ണ്ണം മാര്‍ക്കറ്റ് വിലയിലും കുറച്ചാണ് മറ്റു ജൂവല്ലറികള്‍ക്കു വിറ്റതെന്നും പോലീസ് കണ്ടെത്തി. ഇങ്ങനെ കിട്ടിയ പണം പ്രതികള്‍ വീതംവച്ചെടുത്തു. അതിനിടെ വിഹിതം കിട്ടിയത് കുറഞ്ഞ് പോയതിനെ തുടര്‍ന്ന് ഉണ്ടായ നീരസമാണ് മോഷണ വിവരം പുറത്തായത്. അതിനിടെ തട്ടിപ്പിനിരയായ ജൂവലറിയില്‍നിന്നും സ്വര്‍ണ്ണം വാങ്ങിയവര്‍ ആശങ്കയിലാണ്. തങ്ങള്വാങ്ങിയ സ്വര്‍ണ്ണം യഥാര്‍ത്ഥ സ്വര്ണ്ണമാണോയെന്നറിയ നുള്ള തിടുക്കത്തിലാണിവര്. മാത്രമല്ല ഇവരുടെ സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയില്‍ ചേര്‍ന്നവരില്‍ ചിലരെ കബളിപ്പിച്ചതായും ആക്ഷേപമുണ്ട്. അടുത്തിടെയാണ് പദ്ധതിയില്‍ ചേര്‍ന്ന വെള്ളറട സ്വദേശിയായ ഒരാള്‍ക്ക് ആഭരണങ്ങള്‍ നല്കാന് ജൂവല്ലറിക്കാര്‍ വിസമ്മതിച്ചത്. ഇതെതുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ആഭരണങ്ങള്‍ വാങ്ങി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: