മരട്: അറവുശാലകളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ കായലില്‍ തള്ളുന്നതുമൂലം മലിനീകരണം രൂക്ഷമാവുന്നു. പനങ്ങാട്, ചേപ്പനം, നെട്ടൂര്‍, ചമ്പക്കര പ്രദേശങ്ങളിലാണ് ലോഡുകണക്കിന് മാംസ അവശിഷ്ടങ്ങള്‍ ദിനംപ്രതി കായലില്‍ നിക്ഷേപിക്കുന്നത്. ഇത് മത്സ്യതൊഴിലാളികളേയും ദുരിതത്തിലാക്കിയിരിക്കുകയാണ്. അനധികൃത അറവുകേന്ദ്രങ്ങളില്നിന്നുള്ള മാലിന്യങ്ങളാണ് രാത്രികാലങ്ങളില്‍ കായലില്‍ നിക്ഷേപിക്കുന്നത്.
മലിനീകരണ പ്രശ്നത്തിനുപുറമെ അതീവഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും കായല്‍ മേഖലകളില്‍ ഇതുകാരണമായിതീര്ന്നിരിക്കുകയാണ്. മാംസാവശിഷ്ടങ്ങള്‍ ചീഞ്ഞഴുകുന്നതുമൂലമുണ്ടാവുന്ന രൂക്ഷമായ ദുര്‍ഗന്ധവും കായലോര നിവാസികള്‍ക്ക് നിത്യദുരിതം സമ്മാനിച്ചുകൊണ്ടിരിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനുപുറമെ വലകെട്ടുന്നതിനും, മത്സ്യം പിടിക്കുന്നതിനുമായി കായലിലെ വെള്ളത്തില്‍ ഇറങ്ങുന്ന മീന്‍ പിടുത്തക്കാര്‍ക്ക് ത്വക്കുരോഗങ്ങളും, ശശീരികാസ്വസ്ഥതയും പതിവായിരിക്കുകയാണ് ഇത് തങ്ങളുടെ ഉപജീവനമാര്‍ഗം പോലും തടസ്സപ്പെടുത്തുന്ന അവസ്ഥയിലാണെത്തിയിരിക്കുന്നത് മത്സ്യതൊഴിലാളി സാമുദായിക സംഘടന പരാതിപ്പെടുന്നു.
രാത്രികാലങ്ങളില്‍ ചാക്കില്‍കെട്ടിയാണ് മാംസാവശിഷ്ടങ്ങള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കൊണ്ടുവന്ന് കായലിലേക്കുതള്ളുന്നത്. പരാതിയുമായി രംഗത്തുവന്നാലും പഞ്ചായത്ത്, നഗരസഭ, പോലീസ് അധികൃതരുടെ ഭാഗത്തുനിന്നും ഇതിനെതിരെ നടപടികളൊന്നും ഉണ്ടാവുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
നഗര പ്രാന്തങ്ങളിലും മറ്റും ലൈസന്‍സ് ഇല്ലാതെ നിരവധി അനധികൃത അറവുശാലകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍നിന്നുള്ള മാലിന്യങ്ങളാണ് പ്രധാനമായും കായലിലേക്കുതള്ളുന്നതെന്നാണ് സൂചന. മാലിന്യപ്രശ്നം അതിരൂക്ഷമാണെന്നും മത്സ്യതൊഴിലാളികള്‍ക്ക് വലയും വഞ്ചിയുമായി കായലില്‍ ഇറങ്ങുവാന്‍പോലും കഴിയാത്ത സ്ഥിതിയാണെന്നും മത്സ്യതൊഴിലാളികളുടെ സംഘടനയായ ധീവരസഭ പറയുന്നു. മത്സ്യബന്ധന രംഗത്തെ പ്രശ്നം പോലെതന്നെ, കായലോരത്ത് താമസിക്കുന്നവര്‍ക്ക് ആരോഗ്യത്തിനു ഭീഷണി കൂടിയാണ് മാലിന്യം തള്ളല്‍. ഇതിനു പുറമെ ഓണക്കാലം വള്ളംകളികളുടേയും മറ്റും സീസണ് കൂടിയാണ്. കായല്‍ മലിനീകരണം അതിനും തടസ്സമാവുന്ന അവസ്ഥയിലാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: