മുംബൈ: മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച 6.5 ശതമാനത്തില്‍ അധികം നേടുന്നതിന് നിര്‍മാണ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. ദശലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് നിര്‍മാണ മേഖലയില്‍ സാധ്യത കൂടുതലാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ ഡി.സുബ്ബറാവു അഭിപ്രായപ്പെട്ടു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ സാമ്പത്തിക വളര്‍ച്ച നിരക്ക് 5.3 ശതമാനമായാണ് ഇടിഞ്ഞത്. ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. നിര്‍മാണ മേഖലയിലേയും കാര്‍ഷിക മേഖലയിലേയും മോശം പ്രകടനമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നിര്‍മാണ മേഖലയിലെ വളര്‍ച്ച 0.3 ശതമാനമായാണ് ചുരുങ്ങിയത്. 2010-11 ല്‍ ഇതേ കാലയളവില്‍ ഇത് 7.3 ശതമാനമായിരുന്നു. നിര്‍മാണ മേഖലയില്‍ ശ്രദ്ധ കൂടുതല്‍ കേന്ദ്രീകരിക്കാതെ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കില്ലെന്ന് സുബ്ബറാവു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: