ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ആര്‍എസ്എസ് നഗര്‍ ശാരീരിക് പ്രമുഖും എബിവിപി ചെങ്ങന്നൂര്‍ നഗര്‍സമിതി പ്രസിഡന്റുമായിരുന്ന വിശാല്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. നാസിം, ഷെഫീഖ് എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാവിലെയായിരുന്നു എന്‍ഡിഎഫ്-ക്യാംപസ് ഫ്രണ്ട് ഗുണ്ടാസംഘം എബിവിപി പ്രവര്‍ത്തകരെ ആക്രമിച്ചത്. വിശാലിനെ കൂടാതെ വിഷ്ണുപ്രസാദ് (19), എം.എസ്.ശ്രീജിത്ത് (20) എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു എന്‍.ഡി.എഫ്-ക്യാമ്പസ് ഫ്രണ്ട് ഗുണ്ടാ സംഘം ആക്രമണം നടത്തിയത്. അരയുടെ പിന്‍ഭാഗത്ത് ഇടതുവശത്തായാണ് വിശാലിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
ആഴത്തിലേറ്റ കുത്തില്‍ ആന്തരാവയവങ്ങള്‍ക്കുണ്ടായ മുറിവാണ് മരണകാരണമായത്. കോളേജില്‍ നവാഗതരെ വരവേല്‍ക്കാന്‍ എല്ലാ വര്‍ഷവും സരസ്വതി പൂജ നടത്തിയാണ് എബിവിപി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നത്. തിങ്കളാഴ്ച ഇതിനായി സരസ്വതി ദേവിയുടെയും വിവേകാനന്ദന്റെയും ചിത്രം വച്ച് പുഷ്പങ്ങളുമായി എബിവിപി പ്രവര്‍ത്തകര്‍ നിന്നപ്പോള്‍ ‘കാവിക്കൊടി പിടിക്കുന്ന പട്ടികളെ വളര്‍ത്തില്ല’ എന്ന് ആക്രോശിച്ച് വടിവാളെടുത്ത് വീശുകയായിരുന്നു. സരസ്വതി ദേവിയുടെയും വിവേകാനന്ദന്റെയും ചിത്രങ്ങള്‍ നശിപ്പിച്ചു.
കോളേജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി നാസിംന്റെ നേതൃത്വത്തില്‍ 9 ബൈക്കുകളിലായി വടിവാള്‍, കത്തി, ആസിഡ് ബള്‍ബ് തുടങ്ങിയ ആയുധങ്ങളുമായെത്തിയ 20 അംഗ സംഘമായിരുന്നു ആക്രമണം നടത്തിയത്. വിശാല്‍ കോന്നി മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കോളേജിലെ ഒന്നാംവര്‍ഷ ഇലക്ട്രോണിക്സ് വിദ്യാര്‍ത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: