- സ്വന്തം ലേഖകന്‍
നീലേശ്വരം : നീലേശ്വരം മേഖലയിലെ സിപിഎമ്മിനകത്ത് രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളും ആരോപണ പ്രത്യാരോപണങ്ങളും ശക്തി പ്രാപിച്ചു. ഔദ്യോഗിക നേതൃത്വത്തിനെതിരെ പടയൊരുക്കത്തിലാണ് രഹസ്യമായി വിഎസ് പക്ഷം. പാര്‍ട്ടിയില്‍ നിന്നും കൂട്ട രാജിക്ക് വരെയുള്ള സാധ്യതകള്‍ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. നീലേശ്വരം ബസ്സ്റ്റാണ്റ്റിനടുത്ത വിഎസ് ഓട്ടോസ്റ്റാണ്റ്റിലെ സിഐടിയു പ്രവര്‍ത്തകരായ ചിലരെ വിഎസ് അനുകൂല കുറ്റം ചാര്‍ത്തി അച്ചടക്ക നടപടിക്ക് വിധേയമാക്കിയതോടെ നീലേശ്വരത്ത് പാര്‍ട്ടി പൊട്ടിത്തെറിയുടെ വക്കിലാണ്. ഔദ്യോഗിക പക്ഷത്തെ പാര്‍ട്ടി യോഗങ്ങളില്‍ തിരഞ്ഞ് പിടിച്ച് അക്രമിക്കാനുള്ള ശ്രമം വിഎസ് അനുകൂലികളായ നേതാക്കള്‍ തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി അംഗങ്ങളുടെ കണക്ക് അക്കത്തില്‍, കൊഴിഞ്ഞുപോക്ക് ശതമാന കണക്കില്‍ ഇങ്ങനെ പോകുന്നു റിപ്പോര്‍ട്ടിനെതിരെയുള്ള വിമര്‍ശനം. അംഗങ്ങളുടെ എണ്ണം പെരുപ്പിച്ച് കാട്ടാനായി അക്കത്തില്‍ വിശദീകരിക്കുമ്പോള്‍ പലപ്പോഴായി പാര്‍ട്ടിയില്‍ നിന്നും വിട്ടുപോയവരുടെ എണ്ണം ശതമാന കണക്കില്‍ രേഖപ്പെടുത്തുന്നത് സാധാരണക്കാര്‍ക്ക് മനസിലാക്കാന്‍ പറ്റാത്തതാണെന്ന് വിഎസ് പക്ഷം യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എ കെ നാരായണന്, ജില്ലാ സെക്രട്ടറിയേറ്റംഗം കെ ബാലകൃഷ്ണന്, ഏരിയ സെക്രട്ടറി ടി കെ രവി, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി അമ്പാടി, കണ്ണന് നായര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനവും ആക്ഷേപവും ഉയര്‍ന്നത്. അതിനിടെ നീലേശ്വരം കേന്ദ്രീകരിച്ച് വി എസ് അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രണ്ട് ലോക്കല്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ഔദ്യോഗിക പക്ഷം നല്കിയ നിര്‍ദ്ദേശം പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. നീലേശ്വരം ഓട്ടോസ്റ്റാണ്റ്റില്‍ വി എസിന് അനുകൂലമായും ഔദ്യോഗിക പക്ഷത്തിന് എതിരായും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നുവെന്ന ആരോപണത്തിന് വിധേയരായ നീലേശ്വരം ലോക്കല്‍ സെക്രട്ടറി ശൈലേഷ് ബാബുവിനെയും പള്ളിക്കര ലോക്കല്‍ സെക്രട്ടറി കെ വി വേണുഗോപാലനെയും തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കാനാണ് ഔദ്യോഗിക വിഭാഗം ശ്രമം നടത്തുന്നത്. ഇരുവര്‍ക്കും നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നേതൃത്വം നല്കിയ നിര്‍ദ്ദേശം ഇതുസംബന്ധിച്ച നടപടികളുടെ മുന്നോടിയായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ശൈലേഷ് ബാബുവിനും കെ വി വേണുഗോപാലിനും എതിരെ നടപടിയുണ്ടായാല്‍ നീലേശ്വരം മേഖലയിലെ പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും കൂട്ടത്തോടെ രാജിവെക്കുമെന്ന് വി എസ് പക്ഷം മുന്നറിയിപ്പ് നല്കി. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് വി എസ് ഓട്ടോസ്റ്റാണ്റ്റിലെ മുന്‍സെക്രട്ടറിയെ പുറത്താക്കിയ നടപടിയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമെന്ന് ആരോപിച്ച് അഞ്ച് പേരെ അന്വേഷണ വിധേയമായി സസ്പെണ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതും സിപിഎമ്മിലും സി ഐ ടി യുവിലും പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. ഇതിന് പുറമെയാണ് വി എസ് പക്ഷക്കാരായ രണ്ട് ലോക്കല്‍ സെക്രട്ടറിമാര്‍ക്കെതിരെ ഔദ്യോഗിക നേതൃത്വം കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. ഔദ്യോഗികമായ തിരക്കുകാരണം ഇവരെ മാറ്റാന്‍ തത്വത്തില്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് നേതൃത്വത്തിണ്റ്റെ വിശദീകരണം. ശൈലേഷ് ബാബു നിലവില്‍ കണ്‍സ്യൂമര്‍ ഫെഡിണ്റ്റെ ജില്ലാ മാനേജരാണ്. ജില്ലാ ബേങ്ക് ഉദ്യോഗസ്ഥനായ കെ വി വേണുഗോപാലന്‍ ചിറ്റാരിക്കാലിലേക്ക് സ്ഥലം മാറി പോയതിനാല്‍ പള്ളിക്കര ലോക്കലില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും നേതൃത്വം പറയുന്നു. അതേസമയം നീലേശ്വരത്ത് വി എസ് പക്ഷത്തിണ്റ്റെ പ്രവര്‍ത്തനം ഇത്രയും ശക്തിപ്പെടാന്‍ കാരണമായതും ഔദ്യോഗിക പക്ഷത്തിണ്റ്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പ്രവര്‍ത്തകരുടെ പങ്കാളിത്തം കുറഞ്ഞതുമൊക്കെ രണ്ട് ലോക്കല്‍ സെക്രട്ടറിമാരുടെ ഇടപെടല്‍ മൂലമാണെന്നാണ് ഏരിയാ നേതൃത്വവും ജില്ലാ നേതൃത്വവും കരുതുന്നത്. ഔദ്യോഗിക വിഭാഗത്തിണ്റ്റെ പരിപാടികളില്‍ നിന്ന് ഈ രണ്ട് നേതാക്കളും വിട്ടുനില്‍ക്കുന്നതും ജില്ലാ നേതൃത്വം ശ്രദ്ധിച്ചിട്ടുണ്ട്. വി എസ് പക്ഷം സംഘടിപ്പിക്കുന്ന പരിപാടികളില്‍ നിന്ന് ഔദ്യോഗിക പക്ഷത്തെ നേതാക്കള്‍ വിട്ടുനില്‍ക്കുന്നതും ചര്‍ച്ചാ വിഷയമാണ്. ഇതിന് പുറമെ സിപിഎമ്മിണ്റ്റെ കൊയാമ്പുറം ബ്രാഞ്ച് ഓഫീസ് കെട്ടിടത്തിണ്റ്റെ ഉദ്ഘാടനം അനിശ്ചിതത്വത്തിലാകാന്‍ ലോക്കല്‍ സെക്രട്ടറിമാരുടെ നീക്കങ്ങള്‍ ഇടവരുത്തിയെന്നും വിമര്‍ശനമുണ്ട്. ബ്രാഞ്ച് ഓഫീസ് കെട്ടിടം പിണറായി വിജയനെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണ് നേതൃത്വം തീരുമാനിച്ചതെങ്കിലും വി എസ് പക്ഷത്തിണ്റ്റെ കടുത്ത എതിര്‍പ്പുകാരണം ഉദ്ഘാടനം നടന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും വി എസ് അനുകൂലികളായതിനാല്‍ ഇവരുടെ പ്രതിഷേധം മറികടന്ന് തീരുമാനമെടുക്കാനുള്ള ധൈര്യം നേതൃത്വത്തിന് ഇപ്പോഴും കൈവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: