കാസര്‍കോട്: കേരളത്തിലെ ഏറ്റവും പിന്നോക്കം നില്ക്കുന്ന പ്രദേശങ്ങളായ കാസറഗോഡ് ഹോസ്ദൂര്‍ഗ്ഗ് താലൂക്കുകളുടെ വികസനത്തിനും ഭാഷാന്യൂനപക്ഷങ്ങളുടെ പുരോഗതിക്കും വേണ്ടി രൂപീകരിച്ച കാസറഗോഡ്. ജില്ലയുടെ വികസവത്തിനായി ബിജെപി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. ജില്ലയിക്കുവേണ്ടി ആദ്യം ശബ്ദമുയര്‍ത്തിയതും നിരാഹാര സത്യാഗ്രഹമടക്കം ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചതും ബി.ജെ.പിയാണ്. പശ്ചാത്തല സൗകര്യങ്ങളുടെ അഭാവവും ദീര്‍ഘവീക്ഷണവുമായ കാഴ്ചപ്പാടിണ്റ്റെ കുറവുമാണ് ജില്ലയുടെ ഇന്നത്തെ ഈ ദുരവസ്ഥക്ക് കാരണം. ഇതിനുത്തരവാദികള്‍ മാറി മാറി ഭരിക്കുന്ന ഇടതുവലതു സര്‍ക്കാരും ഇവിടുത്തെ ജനപ്രതിനിധികളുമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പുഴകളുള്ള ജില്ലയായിട്ടും ജില്ലയുടെ പ്രധാന പ്രശ്നം കുടിവെള്ള പ്രശ്നം തന്നെയാണ്. വേനലായാലും മഴക്കാലമായാലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. പ്രകൃതി സമ്പത്തും മനുഷ്യശേഷിയും ധാരാളമുണ്ടായിട്ടും ജില്ല വികസിച്ചിട്ടില്ല. ജില്ലയുടെ വികസനത്തിന് ദീര്‍ഘവീക്ഷണത്തോടുകൂടിയ പദ്ധതികളാണ് വേണ്ടത്. കാസറഗോഡ് ജില്ല വിദ്യാഭ്യാസപരമായി പിന്നിലാവാന്‍ കാരണം ആവശ്യത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്തതാണ്. ഉന്നത വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനും പുതിയ കോളേജുകളും കോഴ്സുകളും ജില്ലയില്‍ ആരംഭിക്കേണ്ടതാണ്. പെര്‍ള, മുള്ളേരിയ, ഉദുമ, നീലേശ്വരം, തൃക്കരിപ്പൂറ്‍, വെള്ളരിക്കുണ്ട്, പൊയിനാച്ചി തുടങ്ങിയ പ്രദേശങ്ങളില്‍ കോളേജ് സ്ഥാപിക്കണം. സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, അനുബന്ധ സ്ഥാപനമായ മെഡിക്കല്‍ കോളേജ് അടക്കം എല്ലാ സ്ഥാപനങ്ങളും ജില്ലയില്‍ത്തന്നെ സ്ഥാപിക്കണം. പോളിടെക്നിക്ക്, ഐടിഐ, എഞ്ചിനീയറിംഗ്, ലോ കോളേജ്, പ്രാഥമിക വിദ്യാഭ്യാസ സ്ഥപനങ്ങളായ എല്‍.പി., യു.പി. ഹൈസ്കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, വനിതാകോളേജ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ആവശ്യമായ സ്ഥലങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മിക്കുക, കടലാക്രമണം തടയാന്‍ ശാസ്ത്രീയമായ സംവിധാനം ഏര്‍പ്പെടുത്തുക, പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ശാസ്ത്രസാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്താന്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുക. മത്സ്യതൊഴിലാളികള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കുക, മത്സ്യഗ്രാമങ്ങളില്‍ ടൗണ്‍ഷിപ്പ് തുടങ്ങുക, ഓരോ മത്സ്യഗ്രാമത്തിലും ബീച്ച് ആശുപത്രി ആരംഭിക്കുക. പ്രവര്‍ത്തനം ആരംഭിച്ച ഫിഷിംഗ് ഹാര്‍ബറുകളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കുക. തുടങ്ങിയ ആവശ്യങ്ങളും ദേശീയപാതയെ നാലുവരിപ്പാതയാക്കുന്നത് വേഗത കൂട്ടുക, കാസറഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാന പാത (ചന്ദ്രഗിരിവഴി) നാലുവരി ആക്കുക. കെഎസ്ആര്‍ടിസി ബസ്സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. രാത്രികാല ബസ്സുകള്‍ സര്‍വ്വീസ് നടത്താനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, ഹ്രസ്വദൂര റൂട്ടുകളില്‍ ഗ്രാമപ്രദേശങ്ങളിലും മിനിബസ്സ് സര്‍വ്വീസ് ഏര്‍പ്പെടുത്തുക. ലോ – ഫ്ളോര്‍ ബസ്സുകള്‍ അനുവദിക്കുക, ദീര്‍ഘദൂര ബസ്സ് സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കുക. കാസറഗോഡ്- തിരുവനന്തപുരം വോള്വോബസ്സ് സര്‍വ്വീസുകള്‍, പുതിയ കണ്ണൂര്‍- മംഗലാപുരം പാസഞ്ചര്‍ ട്രെയിന്‍ അനുവദിക്കുക. കാസറഗോഡ് റെയില്‍വെസ്റ്റേഷനില്‍ രാജധാനി എക്സ്പ്രസ് ഉള്‍പ്പെടെ എല്ലാ തീവണ്ടികള്‍ക്കും സ്റ്റോപ്പ് അനുവദിക്കുക. മംഗലാപുരം – കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് വോള്‍വോ ബസ് സര്‍വ്വീസ് ആരംഭിക്കുക. സംസ്ഥാന ബസ്സുകളില്‍ യാത്രചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രാ നിരക്കിനുള്ള പാസ്സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുംമലയോര ഹൈവെ പ്രാവര്‍ത്തികമാക്കുക, ടൂറിസം തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഭരണ പരിഷ്കാരം, മാലിന്യ പ്രശ്നം, കുടിവെളള പ്രശ്നം കായിക മേഖല, അഗ്രോ പാര്‍ക്ക്, ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ വ്യവസായം കലാകായിക സ്കൂള്‍ സാംസ്കാരിക മേഖലയിലെ പ്രശ്നങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. തൃക്കരിപ്പൂറ്‍: കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനം സാധ്യമാക്കുന്നതിനെക്കുറിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രഭാകരന് കമ്മീഷന്് മുമ്പാകെ ബി.ജെ.പി. തൃക്കരിപ്പൂറ്‍ മണ്ഡലം കമ്മിറ്റി പ്രധാനപ്പെട്ട ജനകീയ വിഷയങ്ങളെ സംബന്ധിച്ച പന്ത്രണ്ട് വികസന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. ബി.ജെ.പി.ജില്ലാ സെക്രട്ടറി ടി.കുഞ്ഞിരാമന്, മണ്ഡലം പ്രസിഡണ്ട് ടി.രാധാകൃഷ്ണന്, ഉദിനൂറ് സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വികസന രേഖ തയ്യാറാക്കി സമര്‍പ്പിച്ചത്. തൃക്കരിപ്പൂറ്‍ മണ്ഡലത്തിലെ ജനങ്ങള്‍ കാലങ്ങളായി ഉന്നയിക്കുന്നതും പരിഹരിക്ക പ്പെടാതേയും കിടക്കുന്ന ആവശ്യങ്ങളാണ് വികസനരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മാറി മാറി അധികാരത്തിലിരുന്ന എല്‍.ഡി.എഫ്.യു.ഡി.എഫ് സര്‍ക്കാരുകള്‍ ഈ ജനകീയ വിഷയങ്ങള്‍ക്ക് നേരെ പുറന്തിരിഞ്ഞ് നില്‍ക്കുകയായിരുന്നു എന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ചില ഏര്‍പ്പാടുകളല്ലാതെ സ്ഥായിയായ വികസനത്തിന് ഉതകുന്ന ഒരു പദ്ധതിയും ഈ പ്രദേശങ്ങളില്‍ നടപ്പിലാക്കിയിട്ടില്ലെന്ന് കമ്മീഷന് മുമ്പാകെ വ്യക്തമാക്കി. തൃക്കരിപ്പൂറ്‍ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, തൃക്കരിപ്പൂറ്‍ കേന്ദ്രമായി താലൂക്ക് തുടങ്ങിയ നിരവധി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: