ന്യൂദല്‍ഹി: കഴിഞ്ഞ മൂന്നു ദശാബ്ദക്കാലമായി പാക് ജയിലില്‍ കഴിയുകയായിരുന്ന ഇന്ത്യന്‍ പൗരന് സുര്‍ജിത് സിങ്ങിനെ പാകിസ്താന് മോചിപ്പിച്ചു.ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ ചാരപ്പണി നടത്തിയെന്ന പേരില്‍ 1982ല്‍ പ്രസിഡന്റ് സിയാവുല്‍ ഹഖിന്റെ കാലത്താണ് സുര്‍ജിത് പാക്ക് തടവിലാകുന്നത്.1989ല്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയുടെ ശുപാര്‍ശ പ്രകാരം സുര്ജീതിന്റെ വധശിക്ഷ 1989ല്‍ അന്നത്തെ പ്രസിഡന്റ് ഗുലാം ഇഷ്ഖ് ജീവപര്യന്തമായി കുറച്ചു. ജീവപര്യന്ത ശിക്ഷാകാലാവധി കഴിഞ്ഞതോടെയാണ് ഇയാളെ വിട്ടയയ്ക്കാന് തീരുമാനിച്ചത്.വിവാദങ്ങള്ക്കിടയിലാണ്് സുര്‍ജിത്തിന്റെ മോചനം.പാക്ക് തടവില്‍ കഴിയുന്ന സരബ്ജിത് സിങ്ങിനെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് എട്ടു മണിക്കൂറിന് ശേഷം പാക്കിസ്ഥന് സര്‍ക്കാര്‍ സരബ്ജിത്തിനെയല്ല സുര്‍ജിത് സിങ്ങിനെയാണ് വിട്ടയക്കുന്നതെന്ന് പ്രഖ്യാപിക്കുകയായിരുന്നു.കറാച്ചിയിലെ ജയിലില്‍ നിന്നും മോചിപ്പിച്ച 315 ഇന്ത്യന്‍ മല്സ്യതൊഴിലാളികള്ക്കൊപ്പമാണ് സുര്‍ജിത് സിങ്ങിനെ മോചിപ്പിച്ചത്.69 കാരനായ സുര്‍ജിത് സിങ്ങിനെ വാഗാ അതിര്‍ത്തിയില്‍ വെച്ചാണ് പാക് പൊലീസുകാര്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറുക.ലാഹോറിലെ കോട്ട് ലജ്പത് ജയിലില്‍ ആയിരുന്നു സുര്‍ജിത് സിങ് അവസാനം കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: