മലപ്പുറം: അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഏതു കേസായാലും അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല. അന്വേഷണ ഏജന്‍സി നിഗമനങ്ങളിലെത്തുന്നതുവരെ കാത്തിരിക്കുമന്നും എം.എസ്.പി ആസ്ഥാനത്ത് പോലീസിന്റെ പാസിംഗ് ഔട്ട് പരേഡിനെത്തിയ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പഴയ കേസുകള്‍ പിന്‍വലിക്കുന്നതിനെതിരേ ഹൈക്കോടതിയുടെ പരാമര്‍ശങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍, കോടതി നിരീക്ഷണം പരിശോധിക്കുമെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. തെറ്റായ മാര്‍ഗത്തില്‍ സര്‍ക്കാര്‍ ഒരു കേസും പിന്‍വലിക്കില്ല. മുന്‍ സര്‍ക്കാരും ഈ സര്‍ക്കാരും ചില കേസുകള്‍ പിന്‍വലിച്ചിട്ടുണ്ട്. അതെല്ലാം ശരിയും തെറ്റും നോക്കിയുളള ഭരണഘടനാപരമായ തീരുമാനങ്ങളാണ്.
പുതുതായി കിട്ടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാകും പഴയ കേസുകളില്‍ പുനരന്വേഷണം തീരുമാനിക്കുക. കോടതിയെ വകവെക്കാത്ത ഒരു മാര്‍ഗവും സ്വീകരിക്കില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എന്ത് റിസ്ക് ഉണ്ടെങ്കിലും സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: