ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് അതിര്‍ത്തിയില്‍ പാക് സൈന്യം 15 മിനിറ്റോളം വെടിയുതിര്‍ത്തതായി പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ സമയം ഇന്ത്യന്‍ സൈനികര്‍ സംയമനം പാലിച്ചതായും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ഒമ്പതു ദിവസത്തിനിടെ അഞ്ചാം തവണയാണു പാക്കിസ്ഥാന് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: