കോട്ടയം: അയ്യപ്പഭാഗവത രചയിതാവും തികഞ്ഞ അയ്യപ്പഭക്തനുമായ ത്രൈയ്യക്ഷരചൈതന്യ(എസ്.ഗോവിന്ദവാര്യര്‍-64) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. വാകത്താനം മണികണ്ഠപുരത്തെ സ്വവസതിയായ മിഥിലാ വാര്യത്ത് ഇന്നലെ ഉച്ചക്ക് 12 മണിക്ക് സംസ്കാരം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകാന്ത് തിരുവഞ്ചൂര്‍, ആര്‍എസ്എസ് ജില്ലാ പ്രചാരക് മുരളീകൃഷ്ണന് തുടങ്ങി സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
റെയില്‍വേ മെയില്‍ സര്‍വ്വീസില്‍ നിന്നും സ്വമേധയാ വിരമിച്ചശേഷം അയ്യപ്പന്റെ ദാസനായി സ്വജീവിതം ഉഴിഞ്ഞുവച്ചു. 1995 ല്‍ ശബരീശന്റെ സന്നിധിയില്‍ വച്ചാണ് അദ്ദേഹത്തിന് അയ്യപ്പന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന ലോകശ്രദ്ധപിടിച്ചു പറ്റിയ അയ്യപ്പഭാഗവതം മനസ്സില്‍ നാമ്പിട്ടത്. എല്ലാ മാസവും ശബരീശ സന്നിധിയില്‍ കൃത്യമായി എത്തിയിരുന്ന ആളായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം മകന്റെ കൂടെ ബാംഗ്ലൂരിലായിരുന്നു. ബാലജനസഖ്യത്തിന്റെ മുന്‍ രക്ഷാധികാരിയായിരുന്ന ഇദ്ദേഹം കുട്ടികളുടെ പ്രിയങ്കരനായിരുന്നു. ഭാര്യ: വൈക്കം തോട്ടകത്ത് വാരിയം രമാദേവി. മക്കള്‍: മഹേഷ്, മൈഥിലി മരുമക്കള്‍: ചാന്ദ്നി, ഹരികുമാര്‍ (ബാഗ്ലൂര്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: