വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി. യൂറോ പ്രതിസന്ധി ഉള്‍പ്പെടെ ഇരു രാജ്യങ്ങളെയും ബാധിക്കുന്ന പൊതുവായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തതായി വൈറ്റ്ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു.
ജൂണ്‍ 18ന് മെക്സിക്കോയിലെ ലോസ് കാബോസില്‍ ആരംഭിക്കുന്ന ജി-20 ഉച്ചകോടി വിജയിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങളും ചര്‍ച്ചാ വിഷയമായി. ആഗോള സാമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുന്ന യൂറോ പ്രതിസന്ധിയെ കുറിച്ചും ഇന്ത്യയിലെയും ചൈനയിലെയും സാമ്പത്തിക സ്ഥിതി താഴുന്നത് സംബന്ധിച്ചും ഉച്ചകോടിയില്‍ ചര്‍ച്ച നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: