വടകര: ടി.പി. ചന്ദ്രശേഖരനെ വധിച്ച സംഘത്തിലെ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി. കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ഓടിച്ചിരുന്ന എംസി അനൂപിനെയാണ് പോലീസ് ബാംഗളൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ പങ്കെടുത്തവരില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ ആളാണ് അനൂപ്.
അനൂപിനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ വടകരയിലെ ക്യാമ്പ് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്. എസ്പി അനൂപ് ജോണ്‍ കുരുവിളയാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുന്നത്. ചന്ദ്രശേഖരനെ വണ്ടി കൊണ്ട് ഇടിച്ചിട്ട ശേഷം ഇറങ്ങി വെട്ടിയവരില്‍ അനൂപും ഉള്‍പ്പെടും. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമോയെന്ന കാര്യം അറിവായിട്ടില്ല.
2009ല്‍ കുന്നോത്തുപറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷിനെ വെട്ടിക്കൊന്ന കേസില്‍ പ്രതിയാണ് അനൂപ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: