ന്യൂദല്‍ഹി: പെന്ഷന് ബില്‍ പരിഗണിക്കുന്നത് കേന്ദ്രമന്ത്രിസഭായോഗം വീണ്ടും മാറ്റിവച്ചു. ഘടകകക്ഷികള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് ബില്ല് പരിഗണിക്കുന്നത് മാറ്റിയത്. ബില്ല് ഇനി എന്ന് പരിഗണിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
ഗുണഭോക്താക്കള്‍ക്ക് നിശ്ചിത തുക ലഭിക്കുമെന്ന വ്യവസ്ഥ പെന്ഷന് ഫണ്ട് നിയമത്തില്‍ ഉള്‍പ്പെടുത്തുന്നതടക്കമുള്ള ഭേദഗതികളോടെയാണ് പെന്ഷന് ബില്ല് കേന്ദ്രമന്ത്രിസഭ പരിഗണിക്കാനിരുന്നത്. പെന്ഷന് ഫണ്ടിലെ വിദേശനിക്ഷേപം പരാമാവധി 26 ശതമാനമായി നിജപ്പെടുത്തുമെന്നും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ പണം പെന്‍ഷന്‍ഫണ്ടില്‍ നിന്ന് പിന്‍വലിക്കാമെന്നുമുള്ള ഭേദഗതികളും പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ സമീപ ഭാവിയില്‍ വിദേശനിക്ഷേപം ഉയര്ത്താനാകുമെന്നതും പ്രത്യേകതയാണ്.
എന്നാല്‍ തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി എതിര്‍ത്തതിനാല്‍ ബില്ലില്‍ പരിഷ്കരണങ്ങള്‍ വരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. ബില്ലിലെ പരിഷ്കരണങ്ങള്‍ സംബന്ധിച്ച് ഓഹരി ഉടമകള്‍ക്കിടയില്‍ സമവായം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണെന്ന് ക്യാബിനറ്റില്‍ വച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് ഇരുപത്തിനാലിന് ലോക്സഭയില്‍ അവതിരിപ്പിച്ച പെന്ഷന് ബില്ല് ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ അധ്യക്ഷനായ പാര്‍ലമെന്ററി സമിതിയാണ് പരിശോധിച്ചത്. ബില്ലിനെതിരെ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായി രംഗത്തു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: