തിരുവനന്തപുരം: പോലീസിലെ ക്രിമിനലുകളെ കുറിച്ചുള്ള പട്ടികയിലെ മുഴുവന്‍ പേരും ക്രിമിനലുകള്‍ അല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ക്രിമിനല്‍ കേസ് നേരിടുന്നവരാണ് കൂടതലും. ഇവര്‍ക്കെല്ലാം ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രിമിനല്‍ സ്വഭാവമുള്ളവരെ പോലീസില്‍ വച്ചു പൊറിപ്പിക്കില്ലെന്നും ഇത്തരക്കാരോട് ഒരു ദയാദാക്ഷണ്യവും കാണിക്കില്ലെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പോലീസുകാരുടെ പഴയ പട്ടികയാണ് പുറത്ത് വന്നിട്ടുള്ളത്. ഇവരെല്ലാം ക്രിമിനലുകളല്ല. ഗുരുതരമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള 13 പേരെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. 226 പേരെ സസ്പെന്റ് ചെയ്തു. 123 പേര്‍ക്കെതിരെ വകുപ്പ് തല നടപടികള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ഭൂമിയിലെ ന്യായവില നിഴ്ചയിച്ചതിലെ അപാകതകള്‍ പരിഹരിക്കും. കളക്ടര്‍മാര്‍ താലൂക്കുകളില്‍ നേരിട്ട് ചെന്ന് ജനങ്ങളുടെ പരാതി കേട്ട ശേഷം അപാകത സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും. ഈ നടപടികള്‍ മൂന്ന് മാസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷുക്കൂര്‍ വധക്കേസിലെ അന്വേഷണത്തില്‍ സര്‍ക്കാരിന് പൂര്‍ണതൃപ്തിയുണ്ട്. കേസ് സി.ബി.ഐയ്ക്ക് വിടാന്‍ തല്ക്കാലം തീരുമാനിച്ചിട്ടില്ല.
യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുകയാണ് മുഖ്യമെന്നും ഇതു സംബന്ധിച്ച ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: